ബോളിവുഡിലെ താര റാണിമാരാണ് കത്രീനയും ദീപിക പദുക്കോണും. ഇരുവരും തമ്മിൽ അത്ര രസത്തിലല്ല എന്നാണ് സിനിമാ ലോകത്ത് നിന്നുളള സംസാരം. എന്നാൽ അങ്ങനെയൊന്നുമല്ല കാര്യങ്ങൾ എന്നാണ് ഇരുവരും അടുത്തിടെ പറഞ്ഞ വാക്കുകളിൽ നിന്ന് മനസിലാകുന്നത്.

രാബ്‌തയിലെ ദീപികയുടെ ലുക്കിനെ കഴിഞ്ഞ ദിവസം കത്രീന പ്രശംസിച്ചിരുന്നു. ഈ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ദീപിക. കത്രീനയുടെ പ്രയത്നത്തെയും അർപ്പണബോധത്തെയും താൻ എപ്പോഴും ആരാധിക്കറുണ്ടെന്ന് ദീപിക പറഞ്ഞു. അഭിനന്ദനങ്ങൾ എപ്പോഴും സ്‌പെഷ്യലാണ്. പ്രത്യേകിച്ച് ഒരേ മേഖലയിൽ നിന്നുളളവരുടെ അടുത്ത് നിന്ന് കേൾക്കുന്നത്. കത്രീനയുടെ വാക്കുകൾക്ക് നന്ദി. കരിയറിലായാലും ജീവിതത്തിലായാലും ഞാൻ എപ്പോഴും ആരാധിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന വ്യക്തിയാണ് കത്രീനയെന്നും ദീപിക പറഞ്ഞു.

രാബ്തയിലാണ് ദീപിക ഒരു ഐറ്റം ഡാൻസുമായെത്തുന്നത്. രാബ്‌തയിലെ ടൈറ്റിൽ സോങ്ങാണിത്. സുഷാന്ത് സിങ് രാജ്പുതും കൃതി സനോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് രാബ്ത. കറുത്ത ഗൗൺ അണിഞ്ഞ് നൃത്തം ചെയ്യുന്ന ദീപികയെയാണ് വിഡിയോയിൽ കാണുന്നത്. നല്ല സ്റ്റ‌ൈലിഷ് ലുക്കിലാണ് ദീപികയെത്തുന്നത്.

സഞ്‌ജയ് ലീല ബൻസാലി ഒരുക്കുന്ന പത്‌മാവതിയാണ് ദീപികയുടെ പുതിയ ചിത്രം. ഷാഹിദ് കപൂറും രൺവീർ സിംങ്ങുമാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ