ദീപിക പദുക്കോണ്‍ പൊതുവേദികളില്‍ കരയുന്നത് ഇതാദ്യമായല്ല. ഡിപ്രഷനിലൂടെ കടന്നു പോയപ്പോഴും പ്രധാനപെട്ട പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങുമ്പോഴുമെല്ലാം പെട്ടന്ന് വികാരനിര്‍ഭരയാകുന്ന ദീപികയെ നാം കണ്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ അച്ഛന്‍ പ്രകാശ് പദുക്കോണിന് ബാഡ്‌മിന്‍റന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ‘ലൈഫ് ടൈം അച്ചീവ്മെന്‍റ്’ നല്‍കിയ വേദിയിലാണ് സദസ്സിലിരുന്ന് ദീപിക കരഞ്ഞത്.

ഇന്ത്യ കണ്ട മികച്ച ബാഡ്‌മിന്‍റന്‍ കളിക്കാരില്‍ ഒരാളായ പ്രകാശ് പദുക്കോണിന് 10 ലക്ഷം രൂപ ഉള്‍പ്പെടുന്ന പുരസ്കാരം സമ്മാനിച്ചത്‌ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ്. പ്രകാശ് പദുക്കോണിന്‍റെ ഭാര്യ ഉജ്ജല, മക്കള്‍ ദീപിക, അനീഷ എന്നിവരും പുരസ്കാരദാന ചടങ്ങില്‍ പങ്കെടുത്തു.

“സമ്പത്തിനോ, പുരസ്കാരങ്ങള്‍ക്കോ വേണ്ടിയല്ല ഞാന്‍ ബാഡ്‌മിന്‍റന്‍ ജീവിതമായി തിരഞ്ഞെടുത്തത്. കളിയോടുള്ള സ്നേഹവും അതെനിക്ക് നല്‍കിയ സംതൃപ്‌തിയും നിരന്തരം മുന്നോട്ടു വച്ച വെല്ലുവിളികളും കൊണ്ടാണ്”, അവാര്‍ഡ്‌ സ്വീകരിച്ചു കൊണ്ട് പ്രകാശ് പദുക്കോണ്‍ പറഞ്ഞു.

തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളില്‍ തനിക്കൊപ്പം നിന്ന കുടുംബത്തിനും കൂട്ടുകാര്‍ക്കും നന്ദി പറയാനും അദ്ദേഹം മറന്നില്ല. പ്രകാശ്‌ പദുക്കോണിന്‍റെ മറുപടി പ്രസംഗത്തിനിടയിലാണ് ദീപികയുടെ കണ്ണുകള്‍ ഈറനണിഞ്ഞത്.

പുരസ്കാര ചടങ്ങിന്‍റെ ചിത്രങ്ങള്‍ കാണാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ