/indian-express-malayalam/media/media_files/2026/01/02/deepak-parambol-new-home-2026-01-02-07-45-25.jpg)
വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് ദീപക് പറമ്പോൽ. സഹനടനായി എത്തി ശ്രദ്ധ നേടിയ ദീപക് പിന്നീട് നായകനായും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ദീപക് മാത്രമല്ല, ഭാര്യയും നടിയുമായ അപർണ ദാസും മലയാളികൾക്ക് ഏറെ സുപരിചിതയാണ്.
Also Read: റിലേഷൻഷിപ്പ് തകർന്നു, ചതിക്കപ്പെട്ടു, ഒറ്റയ്ക്കായി: നഷ്ടങ്ങളെ കുറിച്ച് മനസ്സുതുറന്ന് വർഷ രമേശ്
ഇപ്പോഴിതാ, പുതുവർഷത്തിൽ ജീവിതത്തിലെ ഒരു സന്തോഷം പങ്കിടുകയാണ് ദീപക്. പുതിയ വീടിന്റെ വിശേഷങ്ങളാണ് ദീപക് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ‘സിനിമ നിരവധി നല്ല കാര്യങ്ങൾ തന്നു. ഇപ്പോഴിതാ ഇതും. സിനിമയ്ക്ക് നന്ദി’ എന്ന് പറഞ്ഞാണ് ദീപക് പുതിയ വീടിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
തന്റെ അമ്മയുടെ നാടായ പ്ലാത്തറയിലാണ് ദീപക് വീട് വച്ചിരിക്കുന്നത്. 2025 ഡിസംബർ ആറിനായിരുന്നു വീടിന്റെ പാലുകാച്ചൽ. ‘സൗധം’ എന്നാണ് വീടിനു പേരിട്ടിരിക്കുന്നത്. അമ്മ സുധയുടെ പേരിൽ നിന്നും കടംകൊണ്ടതാണ് ഈ വീട്ടുപേര്.
Also Read: 25 വർഷത്തെ ദാമ്പത്യം അവസാനിച്ചു; ഞാനും സിന്ധുവും വേർപിരിഞ്ഞു: വെളിപ്പെടുത്തി മനു വർമ
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ സിനിമയിലെത്തിയ ദീപക് പിന്നീട് തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, കണ്ണൂർ സ്ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ്, വര്‍ഷങ്ങള്‍ക്ക് ശേഷം, സർക്കീട്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തിലൂടെയായിരുന്നു ദീപക് നായകനായി അരങ്ങേറ്റം കുറിച്ചത്.
Also Read: കല്യാണം ഉദയ്പൂരിലെ കൊട്ടാരത്തിൽ; വിജയ് ദേവരകൊണ്ട- രശ്മിക വിവാഹ തീയതി പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us