scorecardresearch
Latest News

December Release: ഡിസംബറിൽ തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ

December Release: തിയേറ്ററുകൾക്ക് ഇത് സിനിമയുടെ പൂക്കാലം. നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുങ്ങി നിൽക്കുന്നത്. പതിനഞ്ചോളം ചിത്രങ്ങളാണ് ഈ ഡിസംമ്പറിൽ തിയേറ്ററുകളിലേക്ക് എത്തുന്നത്

December release, Malayalam films December release, Minnal Murali, Meow, Kunjeldo, kesu ee veedinte nadhan

December Release: രണ്ടാം ലോക്ക്ഡൗണിനു ശേഷം തിയേറ്ററുകൾ വീണ്ടും സജീവമായിരിക്കുകയാണ്. മരക്കാറും കുറുപ്പും പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം തന്നെ ജാൻ എ-മൻ, ഭീമന്റെ വഴി, ആഹാ, എല്ലാം ശരിയാകും, കാവൽ തുടങ്ങിയ ചിത്രങ്ങളും പ്രദർശനം തുടരുകയാണ്. തിയേറ്ററുകൾക്ക് ഇനിയങ്ങോട്ട് സിനിമയുടെ പൂക്കാലമാണ്. നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുങ്ങുന്നത്. റിലീസ് ഡേറ്റ് കാത്തുള്ള ക്യൂവിലാണ് പല ചിത്രങ്ങളും.

മഡ്ഡി, സുമേഷ് രമേഷ്, രണ്ട്, ക്ഷണം, ഉടുമ്പ്, വിധി, പുഷ്പ, മൈക്കിൾ കോഫിഹൗസ്, അജഗജാന്തരം, മ്യാവൂ, കുഞ്ഞെൽദോ, 83, ചാർലി, ജിബൂട്ടി എന്നിവയാണ് ഈ ഡിസംബറിൽ തിയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങൾ. ബേസിൽ ജോസഫ്- ടൊവിനോ ചിത്രം മിന്നൽ മുരളി, നാദിർഷ- ദിലീപ് ചിത്രം ‘കേശു ഈ വീടിന്റെ നാഥൻ’ എന്നിവ ഓടിടി പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രേക്ഷകരിലേക്ക് എത്തും. മിന്നൽമുരളി നെറ്റ്ഫ്ലിക്സിലും കേശു ഈ വീടിന്റെ നാഥൻ ഹോട്ട്സ്റ്റാറിലുമാണ് റിലീസ് ചെയ്യുന്നത്.

മഡ്ഡി, സുമേഷ് രമേഷ്, രണ്ട്, ക്ഷണം, ഉടുമ്പ് എന്നിവയാണ് ഡിസംബർ പത്താം തീയതി തിയേറ്ററുകളിലേക്ക് എത്തുന്നത്. അജഗജാന്തരം, മ്യാവൂ, കുഞ്ഞെൽദോ തുടങ്ങിയ ചിത്രങ്ങൾ ഡിസംബർ 24ന് തിയേറ്ററുകളിലേക്ക് എത്തും.

Read Malayalam Movie Reviews:

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: December 2021 malayalam release