/indian-express-malayalam/media/media_files/2025/01/09/tLqvBZ9EUmYRfwwcaEqN.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശം വിവാദമാകുന്ന പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയിലൂടെ കുറിപ്പുമായി ചലച്ചിത്ര താരം റിമാ കല്ലിങ്കൽ. ആത്മവിശ്വാസം നൽകുന്ന ഏതു വസ്ത്രവും സ്ത്രീകൾക്ക് ധരിക്കാമെന്നും ലൈംഗികദാരിദ്ര്യം പിടിച്ച സമൂഹത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റിൽ താരം കുറിച്ചു.
"പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്," കുറിപ്പ് ഇങ്ങനെ.
അതേസമയം, ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപക്കേസിൽ അറിസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി കോടതി തള്ളി. ബോബിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയിട്ടുണ്ട്. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
വയനാട്ടിൽ നിന്ന് ബുധനാഴ്ച രാവിലെയാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ ഇയാളെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Read More
- രാഹുൽ ഈശ്വർ ഒരു മുതൽക്കൂട്ടാണ്; വിമർശനവുമായി ഹണി റോസ്
- പോരാട്ടത്തിനു ഒപ്പം നിന്നവർക്കു നന്ദി: ഹണി റോസ്
- ആൺനോട്ടങ്ങളെ ബുദ്ധിപരമായി ഉപയോഗിച്ചു; ഹണി റോസിനെ വിമർശിച്ച് നടി ഫറ ഷിബില
- ഹണി റോസിന്റെ പരാതി; ബോബി ചെമണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി
- ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിൽ പരാതി നൽകി ഹണി
- ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു: അസഭ്യ പരാമർശങ്ങൾക്ക് ചുട്ടമറുപടിയുമായി ഹണിറോസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us