Dear Friend, Vaashi OTT Release: ടൊവിനോ തോമസ് നായകനായ ഡിയർ ഫ്രണ്ട്, വാശി എന്നീ ചിത്രങ്ങൾ ഒടിടിയിലേക്ക്. ജൂൺ പകുതിയോടെ തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങളാണ് രണ്ടും. ഒരു മാസം പൂർത്തിയാകും മുൻപാണ് രണ്ടു ചിത്രങ്ങളും ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുന്നത്.
Dear Friend OTT Release: ഡിയർ ഫ്രണ്ട്
ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി നടൻ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ഫ്രണ്ട്’ ഒടിടിയിൽ എത്തി. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ‘പട’യിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടന് അര്ജുന് രാധാകൃഷ്ണനും ചിത്രത്തിലുണ്ട്.
അഞ്ച് സുഹൃത്തുക്കളുടെ കഥയും അവര്‍ക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ഹാപ്പി അവേഴ്സ് എന്റര്ടെയ്ന്മെന്റ്സിന്റെയും ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഷറഫു, സുഹാസ്, അര്ജുന് ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം ജസ്റ്റിന് വര്‍ഗീസ്, എഡിറ്റിംഗ് ദീപു ജോസഫ്.
Read more: Dear Friend Movie Review & Rating: സൗഹൃദത്തിന്റെ വേറിട്ട കഥയുമായി ‘ഡിയർ ഫ്രണ്ട്’; റിവ്യൂ
Vaashi OTT Release: വാശി
ടൊവിനൊ തോമസ്, കീർത്തി സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന വാശി ഒടിടിയിലേക്ക്. ജൂലൈ 17നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. നെറ്റ്ഫ്ളിക്സിലാണ് വാശി സ്ട്രീം ചെയ്യുക.
കീർത്തിയും ടൊവിനോയും വക്കീലന്മാരായി എത്തുന്ന ചിത്രമാണ് വാശി. രേവതി കലാമന്ദിർ ആണ് ‘വാശി’ നിര്‍മിക്കുന്നത്. അച്ഛൻ സുരേഷ് കുമാർ നിർമിക്കുന്ന സിനിമയിൽ ഇതാദ്യമായാണ് കീർത്തി നായികയാവുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിർമ്മാതാക്കൾ.
റോബി വർഗ്ഗീസ് രാജ് ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികളുടെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് കൈലാസ് മേനോൻ ആണ്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
Read more: Vaashi Movie Review: വീറോടെ ടൊവിനോയും കീർത്തിയും, ശരാശരി കാഴ്ചാനുഭവം സമ്മാനിച്ച് ‘വാശി’; റിവ്യൂ