ഭരത് കമ്മ സംവിധാനം ചെയ്യുന്ന ‘ഡിയര്‍ കോമ്രേഡി’ന്റെ ടീസര്‍ പുറത്തുവന്നു. തെലുങ്ക്, മലയാളം, കന്നഡ, തമിഴ് എന്നീ ടീസറുകളാണ് ഒരേസമയം പുറത്തുവിട്ടത്. ചിത്രത്തില്‍ വിജയ് ദേവരകൊണ്ട, റാഷ്മിക മന്ദന എന്നിവരാണ് പ്രധാന താരങ്ങള്‍. ഒരു ക്യാംപസ് പ്രണയ ചിത്രമാണ് ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സിദ് ശ്രീറാം പാടുന്ന മനോഹരമായ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.
മൈത്രി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിനായി സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.
ചിത്രം അനൗണ്‍സ് ചെയ്തപ്പോള്‍ മലയാള ചിത്രം ‘സിഐഎ’യുടെ റീമേക്ക് ആണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ‘ഡിയര്‍ കൊമ്രേഡ്’ ‘സിഐഎ’യുടെ റീമേക്ക് അല്ലെന്ന് സംവിധായകന്‍ ഭരത് കമ്മ വ്യക്തമാക്കി. ‘ഞങ്ങളുടെ സിനിമ ഒരു മലയാള സിനിമയില്‍ നിന്നും ഉണ്ടായതല്ല. ഇത് വേറെ തന്നെ പ്രൊജക്ട് ആണെന്നാണ്’ ഭരത് കമ്മ പറഞ്ഞത്.