റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ഡെഡ്പൂല്‍ ടു. 2016 ല്‍ പുറത്തിറങ്ങിയ ആദ്യ പതിപ്പിനേക്കാള്‍ വന്‍ ഹിറ്റായി മാറുകയാണ് ഹോളിവുഡിലും ഇന്ത്യയിലും ഡിപിയുടെ രണ്ടാം ഭാഗം. ആദ്യ ഭാഗത്തിന്റെ ഓപ്പണിംഗ് കളക്ഷന്‍ 132.4 മില്യണ്‍ ഡോളര്‍ ആയിരുന്നുവെങ്കില്‍ രണ്ടാം പതിപ്പ് അതിനേക്കാള്‍ കൂടുതല്‍ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റയാന്‍ റെയ്‌നോള്‍ഡ്‌സ് നായകനാകുന്ന ചിത്രം അവഞ്ചേഴ്‌സിന്റെ ഹോളിവുഡ് കുതിപ്പിന് പോലും തടയിടുമെന്നാണ് കണക്കാക്കുന്നത്. മ്യൂട്ടന്റായ കുട്ടിയെ കൊല്ലാനായി ഭാവിയില്‍ നിന്നും വന്ന വില്ലനെ നേരിടുകയാണ് രണ്ടാം പതിപ്പില്‍ ഡിപിയുടെ ലക്ഷ്യം.

ആര്‍ റേറ്റഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ഡെഡ്പൂള്‍. ഇപോക്കാണെങ്കില്‍ രണ്ടാം പതിപ്പ് ആ റെക്കോര്‍ഡ് മറികടക്കുമെന്നാണ് തോന്നുന്നത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസിലും ഡെഡ്പൂളിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

ഇന്ത്യയില്‍ 11.25 കോടിയുടെ ഓപ്പണിംഗ് കളക്ഷന്‍ നേടിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോളിവുഡിന്റെ യൂത്ത് ഐക്കണ്‍ രണ്‍വീര്‍ സിംഗാണ് ഹിന്ദിയില്‍ ഡെഡ്പൂളിന് ശബ്ദം നല്‍കുന്നത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമായി മാറിയിരിക്കുകയാണ് ഇതോടെ ഡെഡ്പൂള്‍ ടൂ.

റിലീസിന് രണ്ടാഴ്ചയ്ക്ക് ശേഷം തന്നെ മുടക്കുമുതലിന്റെ അഞ്ചിരട്ടി നേടിയ അവഞ്ചഴ്സ് ഇന്‍ഫിനിറ്റി വാര്‍ ഇന്ത്യയിലെ എക്കാലത്തെയും വലിയ ഹോളിവുഡ് ഹിറ്റാണ്. 31.30 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍. ഒറിജിനല്‍ ഇംഗ്ലീഷ് പതിപ്പ് കൂടാതെ ഇന്ത്യന്‍ പരിഭാഷാ പതിപ്പുകളും ചേര്‍ത്താണ് ഇത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ