/indian-express-malayalam/media/media_files/2026/01/05/manju-pillai-daya-sujith-2026-01-05-16-34-10.jpg)
മലയാളികളുടെ പ്രിയങ്കരിയായ നടി മഞ്ജു പിള്ളയുടെയും പ്രശസ്ത ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റെയും മകൾ എന്ന വിലാസത്തിനപ്പുറം, വ്യക്തമായ നിലപാടുകൾ കൊണ്ടും ഫാഷൻ സെൻസ് കൊണ്ടും ശ്രദ്ധേയയാണ് ദയ സുജിത്. സോഷ്യൽ മീഡിയയിൽ സജീവമായ ദയയ്ക്ക് നേരെ പലപ്പോഴും സൈബർ ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇപ്പോൾ തനിക്ക് നേരെ വന്ന ഒരു മോശം കമന്റിന് ദയ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ദയയുടെ ലുക്കിനെയും ശരീരപ്രകൃതിയെയും പരിഹസിച്ചുകൊണ്ടായിരുന്നു ഒരാളുടെ കമന്റ്. "നിന്നെ കാണാൻ ആണത്തം കൂടുതലാണെന്നും, ഇനി ജിമ്മിൽ കൂടി പോയിക്കഴിഞ്ഞാൽ നീ പൂർണമായും ഒരു ആണായി മാറുമെന്നുമായിരുന്നു" ആ വ്യക്തി കുറിച്ചത്. ഇതിനെതിരെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദയ ആഞ്ഞടിച്ചത്.
Also Read: പരിഹാസങ്ങളിൽ നിന്ന് ലണ്ടൻ ബ്രിഡ്ജിലേക്ക്; രേണു സുധി യുകെയിലേക്ക്
"ഒരാൾ എന്നോട് പറഞ്ഞു, എനിക്ക് ആണത്തം കൂടുതലാണെന്ന്. ഇനി ജിമ്മിൽ കൂടി പോയിക്കഴിഞ്ഞാൽ നീ പൂർണമായും ഒരു ആണായി മാറുമെന്ന് . എന്‍റെ ആണത്തം നിങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിൽ എനിക്ക് ഖേദമുണ്ട്. എന്‍റെ ഈ ആണത്തത്തെ ഉൾക്കൊള്ളാൻ കഴിയുന്നത്ര പൗരുഷം നിങ്ങൾക്കില്ലാത്തതിൽ ഞാൻ ഖേദിക്കുന്നു. എന്നേക്കാൾ വലിയ ആണ് നിങ്ങളാണെന്ന് കരുതാൻ മാത്രം ആണത്തം നിങ്ങൾക്കില്ലാത്തതിൽ എനിക്ക് വിഷമമുണ്ട് കേട്ടോ," ദയയുടെ മറുപടിയിങ്ങനെ.
Also Read: അന്ന് കൽപ്പനയെ രക്ഷിച്ചിരുന്നെങ്കിൽ കഥ തന്നെ മാറിയേനെ; ഗജിനിയിക്ക് പുതിയ ക്ലൈമാക്സ്, വീഡിയോ
ഒരാളുടെ ശരീരം എങ്ങനെയിരിക്കണം എന്ന് തീരുമാനിക്കാൻ മറ്റൊരാൾക്ക് അവകാശമില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് ദയയുടെ വാക്കുകൾ. പൗരുഷം എന്നത് മറ്റുള്ളവരെ അധിക്ഷേപിക്കാനുള്ള ലൈസൻസല്ലെന്നും, അത് സ്വന്തം വ്യക്തിത്വത്തിലുള്ള ആത്മവിശ്വാസമാണെന്നും ദയ ഓർമ്മിപ്പിക്കുന്നു.
ഫാഷൻ, മോഡലിംഗ്, സ്റ്റൈലിംഗ് എന്നീ മേഖലകളിൽ തന്റേതായ പാത വെട്ടിത്തുറന്ന വ്യക്തിയാണ് ദയ. ഇറ്റലിയിൽ നിന്ന് ഫാഷനുമായി ബന്ധപ്പെട്ട ഉപരിപഠനം പൂർത്തിയാക്കിയ ദയ, തന്റെ വസ്ത്രധാരണത്തിലും മേക്കപ്പിലും എപ്പോഴും പരീക്ഷണങ്ങൾ നടത്താറുണ്ട്.
മകളുടെ ഇഷ്ടങ്ങൾക്കും തീരുമാനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുന്ന അമ്മയാണ് മഞ്ജു പിള്ള. ദയയുടെ ഫാഷൻ പരീക്ഷണങ്ങളെയും വിദേശത്തെ പഠനത്തെയും കുറിച്ച് മഞ്ജു പലപ്പോഴും അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. സൈബർ ഇടങ്ങളിലെ വിഷലിപ്തമായ കമന്റുകളെ അവഗണിക്കാനും അർഹിക്കുന്ന മറുപടി നൽകാനും മകളെ പ്രാപ്തയാക്കിയതും ഈ പിന്തുണ തന്നെയാവാം.
Also Read: ആ സാമദ്രോഹി കാരണം മഞ്ജുവുമായുള്ള എന്‍റെ 'കപ്പിൾ ഫോട്ടോ' സ്വപ്നം പൊലിഞ്ഞു: പത്മകുമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us