ശനിയാഴ്ചയാണ് ഷാരൂഖ് ഖാൻ മുംബൈയിൽ ആരാധകർക്കൊപ്പം തന്റെ 54-ാം ജന്മദിനം ആഘോഷിച്ചത്. ഇന്നിതാ ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന് ഒരു കിടിലന്‍ കുടുംബ ചിത്രം ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. കിങ് ഖാനും മക്കൾ ആര്യനും, സുഹാനയും, അബ്രാമുമെല്ലാമുള്ള ചിത്രം ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്.
ചിത്രത്തിൽ ഷാരൂഖും ഗൗരിയും രണ്ടറ്റത്തായാണ് നിൽക്കുന്നത്. ഇരുവർക്കും നടുവിൽ ആര്യനും സുഹാനയും അബ്രാമുമുണ്ട്. അബ്രാം കണ്ണടച്ചാണ് നിൽക്കുന്നത്. ഓർമകളെ ഒറ്റ ഫ്രെയിമിലേക്ക് പിഴിഞ്ഞെടുക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ഗൗരി ചിത്രം പങ്കുവച്ചത്.
ഈ വർഷം ഒക്ടോബർ 25 നാണ് ഷാരൂഖും ഗൗരിയും 28-ാം വിവാഹ വാർഷികം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും ഷാരൂഖ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഏതാനും വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ 1991ലാണ് ഇരുവരും വിവാഹിതരായത്.
മോശം പ്രതികരണം നേടിയ സീറോയ്ക്ക് ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാന് ഷാരൂഖ് ഖാന്. എന്നാല്‍ അടുത്ത വര്‍ഷം തന്റെ ചിത്രം ഉറപ്പായും തിയേറ്ററുകളിലെത്തുമെന്ന് ഷാരൂഖ് തന്റെ ജന്മദിനത്തില് ആരാധകര്‍ക്ക് വാക്ക് നല്‍കിയിരുന്നു. ഇതോടെ നിരാശയിലായിരുന്ന ഷാരൂഖ് ആരാധകര്‍ വീണ്ടും ആവേശത്തിലായിട്ടുണ്ട്.
Read More: ഷാരൂഖ് ഖാന്റെ തിരിച്ചു വരവ് വെട്രിമാരന് ഒപ്പം? ചര്‍ച്ചയ്ക്ക് തിരികൊളുത്തി ചിത്രം
ഇതിനിടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഷാരൂഖിന്റേയും തമിഴിലെ ഹിറ്റ് സംവിധായകന് വെട്രിമാരന്റേയും ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചിത്രം പ്രചരിക്കാന്‍ തുടങ്ങിയതോടെ അഭ്യൂഹങ്ങളും തല പൊക്കിയിട്ടുണ്ട്. ഷാരൂഖും വെട്രിമാരനും പുതിയ ചിത്രത്തിനായി ഒരുമിക്കുന്നുവെന്നാണ് കിംവദന്തികള്‍. ഇത് ശരിയാണോ എന്നതില്‍ സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല.
നേരത്തെ മറ്റൊരു തമിഴ് സംവിധായകന് ആറ്റ്ലിയുമൊത്തുള്ള ഷാരൂഖിന്റെ ചിത്രവും ആരാധകര്‍ക്കിടയില്‍ വാര്‍ത്തയായിരുന്നു. ഷാരൂഖിന്റെ അടുത്ത ചിത്രം ആറ്റ്ലിക്കൊപ്പമാണെന്നും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനെ വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് വെട്രിമാരനുമൊത്തുള്ള ചിത്രവും ശ്രദ്ധ നേടുന്നത്.
അതേസമയം, വെട്രിമാരന് ഷാരൂഖിനെ കണ്ടതിന് പിന്നില്‍ മറ്റൊന്നുമില്ലെന്നും സൗഹൃദം പുതുക്കല്‍ മാത്രമേയുള്ളൂവെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ടുപേരുടേയും മുന്‍ സിനിമകള്‍ പരിഗണിക്കുമ്പോള്‍ രണ്ടു പേരും ഒരുമിക്കുകയാണെങ്കില്‍ അത് കാത്തിരിക്കാന്‍ വകയുള്ള സിനിമമായിരിക്കും എന്നുറപ്പാണ്.