/indian-express-malayalam/media/media_files/2025/12/02/lal-fun-video-2025-12-02-12-24-07.jpg)
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ലാലിന്റെ 67-ാം ജന്മദിനമാണ് ഇന്ന്. ലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മകൾ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരു പാട്ടിനൊപ്പം താളം പിടിക്കുന്ന ലാലിനെയും മകൾ മോണിക്കയേയുമാണ് വീഡിയോയിൽ കാണാനാവുക. ഫൺ മൂഡിലാണ് ഇരുവരും.
"എനിക്ക് എന്റെ ക്രേസിനസ്സ് തന്ന മനുഷ്യന്... പിറന്നാൾ ബോയ്," എന്നാണ് വീഡിയോയ്ക്ക് മോണിക്ക ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
കലാഭവനിൽ മിമിക്രി ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച ലാൽ പിന്നീട് സിദ്ദിഖ്-ലാലിനൊപ്പം ചേർന്നാണ് തന്റെ സിനിമാജീവിതം ആരംഭിച്ചത്.
എം. പി. മൈക്കിൾ എന്ന ലാൽ മലയാളം, തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിലായി അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, വിതരണക്കാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്.
ബാല്യകാല സുഹൃത്തായ സിദ്ദിഖിനൊപ്പം കലാഭവനിൽ മിമിക്രി ആർട്ടിസ്റ്റായി പ്രവർത്തിച്ചു കൊണ്ടായിരുന്നു ലാലിന്റെ തുടക്കം. പിന്നീട് ഫാസിലിന്റെ അസിസ്റ്റന്റ് ഡയറക്ടർമാരായി സിനിമയിലെത്തി. നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിൽ ഫാസിലിന്റെ അസിസ്റ്റന്റ് ആയി കൊണ്ടായിരുന്നു ഇരുവരുടെയും സിനിമാ അരങ്ങേറ്റം. റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇരട്ടസംവിധായകരായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചത്. പിൽക്കാലത്ത് ഈ കൂട്ടുകെട്ട് 'സിദ്ദിഖ്-ലാൽ' എന്ന പേരിൽ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ സമ്മാനിച്ചു. ഇൻ ഹരിഹർ നഗർ (1990), ഗോഡ്ഫാദർ (1991), വിയറ്റ്നാം കോളനി (1992) തുടങ്ങിയ ജനപ്രിയ ചിത്രങ്ങൾ ഇവരുടെ സംവിധാനത്തിൽ പിറന്നതാണ്. പിന്നീട് ഇരുവരും സ്വതന്ത്രസംവിധായകരായി മാറുകയായിരുന്നു.
1997-ൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രത്തിലെ 'പണിയൻ' എന്ന വില്ലൻ കഥാപാത്രത്തിലൂടെയാണ് ലാൽ അഭിനയരംഗത്തേക്ക് കടക്കുന്നത്. ഒഴിമുറി (2012) എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശം ലഭിച്ചു. കൂടാതെ തലപ്പാവ് (2008), അയാൾ, സക്കറിയയുടെ ഗർഭിണികൾ (2013) എന്നീ സിനിമകളിലെ അഭിനയത്തിന് രണ്ട് തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. 'ലാൽ മീഡിയ ആർട്‌സ്' എന്ന പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റുഡിയോയുടെ ഉടമ കൂടിയാണ് അദ്ദേഹം.
Also Read: രേണു സുധി സിനിമയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us