സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി. അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുളള ഒരുക്കത്തിലാണ്. ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു.പ്രിയപ്പെട്ടവര്‍ക്കു പിറന്നാള്‍ ആശംസ അറിയിച്ചു കൊണ്ടുളള ചിത്രങ്ങള്‍ മീനാക്ഷി പങ്കുവയ്ക്കാറുണ്ട്. ദിലീപിന്റെ പിറന്നാള്‍ ദിനമായ ഇന്നു മീനാക്ഷി പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
‘പിറന്നാള്‍ ആശംസകള്‍ അച്ഛാ’ എന്ന കുറിപ്പോടെ മീനാക്ഷി പങ്കുവച്ചിരിക്കുന്നത് ഒരു പഴയ ചിത്രമാണ്. കുഞ്ഞു മീനാക്ഷിയെ എടുത്തു കൊണ്ട് നില്‍ക്കുന്ന ദിലീപിനെ ചിത്രത്തില്‍ കാണാം. അനവധി ആരാധകരും ചിത്രത്തിനു താഴെ ആശംസകളറിച്ച് എത്തിയിട്ടുണ്ട്. താരങ്ങളായ ലെന, രമേഷ് പിഷാരടി,തമന്ന എന്നിവരും ദിലീപിനു ആശംസ അറിയിച്ചു ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ബന്ദ്ര’യുടെ പോസ്റ്റര്‍ പിറന്നാള്‍ ദിവസം അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുകയാണ്.
‘രാമലീല’ യ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക തമന്നയാണ്. ചിത്രീകരണം ആരംഭിക്കും മുന്‍പ് തമന്നയും ദിലീപും കൊട്ടാരകര ക്ഷേത്രം സന്ദര്‍ശിച്ച ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. വിനായക അജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്.