നടിയും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജെ.ജയലളിതയുടെ ജന്മദിനമായിരുന്നു ഇന്നലെ. ജീവിച്ചിരുന്നെങ്കില്‍  ഫെബ്രുവരി 24 അവര്‍ക്ക് 70 വയസ്സ് തികയുമായിരുന്നു. അടുത്ത വര്‍ഷം മുതല്‍ ഫെബ്രുവരി 24ന് മറ്റൊരു മാനം കൂടി കൈവരും, ശ്രീദേവിയുടെ ഓര്‍മ്മ ദിവസമായി. തമിഴകത്തെ മികച്ച നടിമാര്‍ അങ്ങനെ ഒരു ദിവസത്തിന്‍റെ ഓര്‍മ്മകളില്‍ ബന്ധിതരാകുന്നു.

jayalalitha sridevi in aadhi parashakti

‘ആദി പരാശക്തി’യില്‍ ജയലളിതയും ശ്രീദേവിയും

ജയലളിതയുടെ മരണത്തിനു അനുശോചനമറിയിച്ചു കൊണ്ട് ശ്രീദേവി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണു ഈ ചിത്രം. ‘കണ്ടതിലേറ്റവും മിടുക്കിയും, സംസ്കാര സമ്പന്നയും, സ്നേഹമയിയുമായ സ്ത്രീ. അവരോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അവരുടെ ആരാധകരായ ലക്ഷക്കണക്കിന് ജനങ്ങളോടൊപ്പം ആ അഭാവം, വിയോഗത്തിന്റെ നഷ്ടം, ഞാനും അറിയുന്നു.’, ശ്രീദേവി കുറിച്ചു.

സ്പീല്‍ബെര്‍ഗിനോട് ‘നോ’ പറഞ്ഞ ശ്രീദേവി!

1971ല്‍ റിലീസ് ചെയ്ത ‘ആദി പരാശക്തി’ എന്ന സിനിമയിലേതാണ്‌ ഈ ചിത്രം. ജയലളിത പാര്‍വ്വതിയായും ശ്രീദേവി മുരുകനായും വേഷമിട്ടിരിക്കുന്നു. കെ.എസ്.ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജെമിനി ഗണേശനാണ് നായകന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ