scorecardresearch

ലോകത്തൊരു നടിയ്ക്കും ഇതുപോലൊരു പിറന്നാൾ സമ്മാനം കിട്ടിയിട്ടുണ്ടാവില്ല; രസകരമായ വീഡിയോയുമായി ദർശന

‘ജയജയജയഹേ’ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു ദർശനയുടെ പിറന്നാൾ ആഘോഷം

Darshana Rajendran, Darshana Rajendran birthday celebration, Darshana Rajendran latest

യുവനടിമാർക്കിടയിൽ ഏറെ ശ്രദ്ധ നേടിയൊരു നടിയാണ് ദർശന. ഇന്നലെയായിരുന്നു ദർശനയുടെ 34-ാം ജന്മദിനം. നസ്രിയ, ബേസിൽ ജോസഫ്, റോഷൻ മാത്യു, അരുൺ കുര്യൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങി സിനിമാമേഖലയിലെ സുഹൃത്തുക്കളെല്ലാം ദർശനയ്ക്ക് ആശംസകൾ നേർന്നിരുന്നു.

പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള രസകരമായൊരു വീഡിയോ​ ആണ് ദർശന ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. വർണകടലാസിൽ പൊതിഞ്ഞൊരു ചക്കയാണ് കൂട്ടുകാർ ദർശനയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയത്. ജയജയജയഹേ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു ദർശനയുടെ പിറന്നാൾ ആഘോഷം.

രസകരമായ കമന്റുകളാണ് ചിത്രത്തിനു താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്. “ലോകത്തൊരു നടിയ്ക്കും ഇങ്ങനെയൊരു സമ്മാനം കിട്ടി കാണില്ല,” എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്.

‘ജോൺ പോൾ വാതിൽ തുറക്കുന്നു’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ ദർശന രാജേന്ദ്രൻ, ‘മായാനദി,’ ‘വൈറസ്,’ ‘സീ യു സോൺ’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. വിനീത് ശ്രീനിവാസൻ-പ്രണവ് മോഹൻലാൽ ചിത്രം ‘ഹൃദയ’ത്തിലൂടെ നായികയായി. ചിത്രത്തിലെ ഏറെ പ്രശസ്തമായ ‘ദർശന’ എന്ന ഗാനം ഹിഷാം അബ്ദുൽ വഹാബിനൊപ്പം ആലപിച്ചതും ദർശനയാണ്. ഡിയർ ഫ്രണ്ട് ആണ് ഏറ്റവും ഒടുനിൽ തിയേറ്ററുകളിലെത്തിയ ദർശനയുടെ ചിത്രം.

സിനിമ, സംഗീതം കൂടാതെ തിയേറ്ററിലും സജീവമായ ദർശനയുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ രാജീവ് രവിയുടെ ‘തുറമുഖ’മാണ്. പൂർണിമ ഇന്ദ്രജിത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളെയാണ് ദർശന ചിത്രത്തിൽ വേഷമിടുന്നത്.

Read more: ഞാനടക്കമുള്ള ഫാൻസിനു വേണ്ടി നീ ഇന്നിത് ചെയ്യണം മുത്തേ; ദർശനയോട് നസ്രിയ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Darshana rajendran shares birthday celebration video