Darbar Movie Release: ‘ദർബാർ’ കേരള റിലീസ് സംബന്ധമായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ലൈക്ക പ്രൊഡക്ഷൻസിനു വിതരണത്തിന്റെ അഡ്വാന്‍സ് പണം നൽകുന്നതിൽ നിന്നും ചിത്രത്തിന്റെ കേരള വിതരണം ഏറ്റെടുത്ത കമ്പനിയായ കല്‍പ്പക ഫിലംസിനെ വിലക്കിക്കൊണ്ട് ഹൈക്കോടതി നിർദേശം.
2.80 കോടി രൂപയോളം ലൈക്ക പ്രൊഡക്ഷൻസ് നൽകാനുണ്ട് എന്ന് കാണിച്ച് മിനി സ്റ്റുഡിയോ നിർമ്മാതാവ് വിനോദ് കുമാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് തീരുമാനം വന്നിരിക്കുന്നത്. രജനികാന്ത് മുരുകദാസ് ടീം ഒന്നിക്കുന്ന വമ്പൻ ചിത്രം ജനുവരി 9ന് റിലീസ് ചെയ്യാനിരിക്കെയാണ് ഈ തീരുമാനം.
Read Here: Darbar Chumma Kizhi Song: എസ്പിബിയുടെ ശബ്ദത്തിൽ തലൈവരുടെ ‘ചുമ്മാകിഴി’ ഗാനം: വീഡിയോ