Rajinikanth Starrer Darbar Movie Release, Review and Rating: തമിഴകത്തെ പൊങ്കല്‍ ആഘോഷമാക്കാന്‍ ‘തലൈവര്‍’ രജനികാന്ത് ചിത്രം ‘ദര്‍ബാര്‍’ ഇന്ന് തിയേറ്ററുകളില്‍ എത്തി. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ആദ്യദിനം വേൾഡ് വൈഡായി 7000 സ്ക്രീനുകളിലാണ് പ്രദർശനത്തിന് എത്തുന്നത്. രജനികാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട് ‘ദര്‍ബാറിന്’.
രജനികാന്തും ഹിറ്റ് മേക്കര്‍ എ.ആര് മുരുഗദോസും ഇതാദ്യമായാണ് കൈകോര്‍ക്കുന്നത്. ‘പേട്ട’ എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്കുന്ന രജനി ചിത്രം എന്ന പ്രത്യേകതയും ‘ദർബാറി’നുണ്ട്.നയന്‍താരയാണ് നായിക. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം’ദര്‍ബാറില്‍’ വീണ്ടും എത്തുന്നു. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫര്‍. ദളപതി’യ്ക്ക് ശേഷം നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് രജനീകാന്ത് ചിത്രത്തിന് സന്തോഷ് ശിവന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
Read Here: Darbar movie review and release LIVE UPDATES: All eyes on Rajinikanth
Highlights
മൂത്ത മകള്‍ ഐശ്വര്യ അച്ഛന്റെ സിനിമാ റിലീസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെ.
രജനികാന്തിന്റെ ഏറ്റവും വലിയ ആരാധകര്‍ തങ്ങള്‍ തന്നെയാണ് എന്ന് അദ്ദേഹത്തിന്റെ കുടുംബം പല വട്ടം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം ആദ്യ ദിവസം ആദ്യ ഷോ തന്നെ കുടുംബാംഗങ്ങളും കാണുന്നതും വാര്‍ത്തകളില്‍ നിറയാറുണ്ട്. ദര്‍ബാര്‍ എന്ന ചിത്രത്തിനും ആ പതിവ് മുടങ്ങിയില്ല. അച്ഛന്റെ ചിത്രം റിലീസ് ചെയ്യുന്ന ദിവസം ആരാധകര്‍ക്കൊപ്പം ആര്‍പ്പു വിളിക്കുന്ന സൗന്ദര്യ രജനികാന്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നതു. സൗന്ദര്യ തന്നെയാണ് ഈ ചിത്രം ട്വിറ്റെറില്‍ പങ്കു വച്ചിരിക്കുന്നത്. ‘എന്റെ ദിവസം തുടങ്ങിയത് എങ്ങനെ എന്ന് കണ്ടോ?’ എന്ന കുരിപ്പോടെയാണ് സൗന്ദര്യ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
And that’s how my day began SUPERSTAR!!!!! #DarbarFDFS pic.twitter.com/nGYalRHpqQ
‘ദര്‍ബാര്‍’ ആദ്യ ഷോകള്‍ അവസാനിച്ച സാഹചര്യത്തില്‍ ചിത്രത്തിനെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിത്തുടങ്ങി.
Read Here: Darbar Movie Social Media Review: ‘തൈലവര്‍ മാജിക്ക്’ എന്ന് ആരാധകര്‍
ദർബാർ’ തൊട്ട് കളി വേണ്ടെന്ന് തമിഴ് റോക്കേഴ്സിനെ വെല്ലുവിളിച്ച് രജനി ആരാധകര്‍ രംഗത്ത്. മുൻപ് ‘2.0’, ‘പേട്ട’ തുടങ്ങിയ രജനി ചിത്രങ്ങൾ റിലീസിന്റെ ആദ്യ ദിവസം തന്നെ തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തമിഴ് റോക്കേഴ്സ് ഇത്തവണ ചിത്രം റാഞ്ചിയാലും സിനിമ തിയേറ്ററുകളിൽ തന്നെ പോയി അഞ്ചും പത്തും തവണ കണ്ട് ചിത്രത്തെ പിന്തുണയ്ക്കാൻ ആണ് ആരാധകരുടെ നീക്കം.
Read Here: Rajnikanth fans warn Tamilrockers against full download of Darbar Movie online upon release
“ഒറ്റരാത്രി കൊണ്ട് സംഭവിച്ച ഒരു പ്രതിഭാസമല്ല രജനികാന്ത്. തന്റെ ജോലിയോട് അതിയായ അഭിനിവേശമുള്ള, കഠിനാധ്വാനം ചെയ്യുന്ന ഒരു നടനാണ് അദ്ദേഹം. മാത്രമല്ല, എല്ലാം വ്യത്യസ്തമായി ചെയ്യാൻ ആഗ്രഹിക്കുന്ന ആളും കൂടിയാണ്. ഇതല്ലാം ചേര്‍ന്നതാണ് ഇന്നത്തെ രജനികാന്ത് എന്ന വിജയനായകന്. ക്യാമറയ്ക്ക് മുന്നിൽ അദ്ദേഹം ചെയ്യുന്നതെന്തും, വളരെയധികം ബോധ്യത്തോടെയാണ് ചെയ്യുന്നത്. അടിസ്ഥാനപരമായി ഒരു ‘എന്റര്‍റൈന്‍നര്‍ ആകാന്‍ ആഗ്രഹിക്കുന്ന ഒരു നടനാണ് എന്ന് തോന്നിയിട്ടുണ്ട്. പ്രായം കണക്കിലെടുക്കാതെ എല്ലാവരേയും രസിപ്പിക്കാൻ ഇഷ്ടപ്പെടുന്ന, ചാർലി ചാപ്ലിനെപ്പോലെ വിനോദത്തിനായി അദ്ദേഹം എന്തും ചെയ്യുന്ന ഒരു നടന്,” ദര്‍ബാര്‍ നായകന് രജനികാന്തിനെക്കുറിച്ച് ചിത്രത്തിന്റെ ച്ഛായാഗ്രഹകന് സന്തോഷ് ശിവന് പറഞ്ഞതിങ്ങനെ. ദര്‍ബാര്‍ റിലീസിന് മുന്നോടിയായി ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തിനു അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
Read Santosh Sivan Interview Here: ഒറ്റരാത്രി കൊണ്ട് സംഭവിച്ച ഒരു പ്രതിഭാസമല്ല രജനികാന്ത്
ദര്‍ബാര്‍ ആദ്യപ്രദര്‍ശനങ്ങള്‍ നടന്നു വരുമ്പോള്‍ എല്ലാവരുടേയും കണ്ണും പ്രതീക്ഷയും നായകന് രജനികാന്തിലാണ്. എഴുപതിനോട് അടുത്തെങ്കിലും ഒട്ടും കുറയാത്ത ഊര്‍ജ്ജവുമായി സ്ക്രീനില്‍ നിറഞ്ഞാടുന്ന തലൈവരെ കാണാന്‍ ആരാധകര്‍ തിയേറ്ററുകളില്‍ ഇരച്ചെത്തുകയാണ്. തമിഴകത്തെ ഏറ്റവും വിലകൂടിയ താരം കൂടിയായ രജനിയുടെ ചിത്രം വിജയിക്കുക എന്നത് സിനിമാ വ്യവസായത്തിനും വളരെ പ്രധാനമായി തീരുന്നു.
‘ദര്‍ബാര്‍’ ആദ്യദിന പ്രടര്ഷനങ്ങളെ ‘തലൈവര്‍ തിരുവിഴ’ എന്നാണ് ആരാധകര്‍ വിളിക്കുന്നത്. തിരുവിഴ എന്നാല്‍ തമിഴ് ആഘോഷം എന്നാണ് അര്‍ത്ഥം. തമിഴകത്തെ വലിയ ആഘോഷങ്ങളില്‍ ഒന്നായ തൈപൊങ്കലുമായി ബന്ധപ്പെട്ടാണ് ‘ദര്‍ബാര്‍’ റിലീസ് ആകുന്നതു എന്നത് കൊണ്ട് മാത്രമല്ല ഓരോ രജനി ചിത്രവും ആരാധകരെ സംബന്ധിച്ച് ആഘോഷമാണ് എന്നത് കൊണ്ടും കൂടിയാണ്.
Fans gathers at a theater in Chennai to catch the first show of @rajinikanth starrer #Darbar – #DarbarThiruvizha #DarbarFDFS #DarbarFromToday
രജനികാന്ത് നായകനാകുന്ന ‘ദര്‍ബാര്‍’ എന്ന ചിത്രത്തിന് പ്രത്യേക പ്രദര്‍ശനങ്ങള്‍ നടത്താന്‍ അനുവാദം നല്‍കിക്കൊണ്ട് തമിഴ്നാട് സര്‍ക്കാര്‍. റിലീസ് ദിനമായ ഇന്ന് മുതല്‍ ആറു ദിവസത്തേക്കാണ് പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവദിച്ചിരിക്കുന്നത്. ദിവസേന നടത്തുന്ന നാല് പ്രദര്‍ശനങ്ങള്‍ കൂടാതെ ഒരു സ്പെഷ്യല്‍ ഷോ കൂടി അടുത്ത ആറു ദിവസത്തേക്ക് നടത്താന്‍ സാധിക്കും. തമിഴ്നാട്ടിലെ എഴുനൂറു സ്ക്രീനുകളില്‍ ആണ് പ്രത്യേക പ്രദര്‍ശനം അനുവദിച്ചിരിക്കുന്നത്.