മുംബൈ: എം. ടിവിയിലെ എയ്സ് ഓഫ് സ്പെയ്സ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥി ഡാനിഷ് സെഹന്‍ കാറപകടത്തില്‍ മരിച്ചു, ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. 21കാരനായ ഡാനിഷ് രാവിലെ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. മുംബൈയിലെ വാഷി പ്രദേശത്ത് വെച്ച് കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം.

എയ്സ് ഓപ് സ്പെയ്സ് അവതാരകനായ വികാസ് ഗുപ്തയാണ് ഡാനിഷിന്റെ മരണവിവരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ‘ഇനി നീ തിരിച്ച് വരില്ലെന്ന് മറ്റ് മത്സരാര്‍ത്ഥികളോട് ഞാന്‍ എങ്ങനെ പറയും ഡാനിഷ്. എയ്സ് ഓഫ് സ്പെയ്സിലെ മുടിയില്‍ വര്‍ണം ചാലിച്ച രാജാവാണ് നീ,’ വികാസ് കുറിച്ചു.

എയ്സ് ഓഫ് സ്പെയ്സിലെ അണിയറ പ്രവര്‍ത്തകര്‍ മുഴുവന്‍ ഞെട്ടലിലാണെന്ന് പരിപാടിയുമായി ബന്ധമുളള അടുത്തവൃത്തങ്ങള്‍ ഇന്‍ഡ്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. അതേസമയം ഡാനിഷിന്റെ മരണവിവരം മറ്റ് മത്സരാര്‍ത്ഥികളെ അറിയിച്ചിട്ടില്ല. അവര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന സംശയത്തിലാണ് വിവരം അറിയിക്കാതിരുന്നത്.

ബ്ലോഗറായിരുന്ന ഡാനിഷിന് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും നിരവധി ആരാധകരുണ്ട്. സോഷ്യല്‍മീഡിയാ പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം എം ടിവിയിലെ ജനപ്രിയ പരിപാടിയിലെത്തുന്നത്. ഈ അടുത്ത്
ഡാനിഷ് പരിപാടിയില്‍ നിന്നും പുറത്തായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ