‘ഞങ്ങള്‍ രഹസ്യമായി വിവാഹിതരായി’; ബിഗ് ബോസില്‍ നിന്നും പുറത്തായതിന് പിന്നാലെ വെളിപ്പെടുത്തലുമായി ഡാനിയല്‍ ആനി പോപ്പ്

മലയാളം ബിഗ് ബോസിനകത്ത് തന്നെ ഇപ്പോള്‍ ഒരു വിവാഹത്തിന് ഒരുക്കം നടക്കുന്നുണ്ടെന്നാണ് സൂചനകള്‍

മലയാളം, ഹിന്ദി, മറാത്തി, തെലുങ്ക്, തമിഴ്,കന്നട എന്നീ ബഹാഷകളിൽ ബിഗ് ബോസ് വിജയം നേടി മുന്നേറുകയാണ് വൻ പ്രേക്ഷക സ്വീകാര്യതയാണ് ബിഗ്ബോസിനു ലഭിച്ചു വരുന്നത്. മലയാളത്തില്‍ 70 ദിവസം കടന്നിരിക്കുകയാണ് ബിഗേ ബോസ് ഇനി 29 ദിവസം മാത്രമാണ് ബിഗ് ബോസ് ആദ്യ സീസണിലെ വിജയിയെ അറിയാന്‍ ബാക്കിയുളളു. ഇതിനിടെയാണ് തമിഴിയില്‍ നിന്ന് ഒരു വാര്‍ത്ത പുറത്തുവരുന്നത്.

തമിഴിൽ ബിഗ് ബോസ് പരിപാടി അവതരിപ്പിക്കുന്നത് കമൽഹാസനാണ്. മത്സരാര്‍ത്ഥികളെ 100 ദിവസം ബിഗ് ബോസ് ഹൗസ് എന്ന് വിളിക്കുന്ന വീട്ടിൽ താമസിപ്പിക്കും. ഇവര്‍ക്ക് പുറം ലോകമായി യാതൊരു തരത്തിലുമുള്ള ബന്ധവുമുണ്ടാകില്ല. മത്സരാഥികളുടെ ചലങ്ങൾ നിരീക്ഷിക്കാൻ ബിഗ് ബോസ് ഹൗസിൽ ക്യാമറകൾ സ്ഥാപിക്കും. ശേഷം ചലനങ്ങൾ ടിവിയിൽ പ്രദർശിപ്പിക്കും. കൂടാതെ ബിഗ് ബോസ് നിർദേശങ്ങൾ നൽകും. ഇതിന്റെ അടിസ്ഥാനത്തിലാകും താമസവും മറ്റും. നിർദേശം ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷയും നൽകുന്നതായിരിക്കും.

തമിഴ് ബിഗ് ബോസില്‍ രണ്ടാം സീസണില്‍ നിന്ന് കഴിഞ്ഞ ആഴ്ച്ചയാണ് നടനായ ഡാനിയല്‍ ആനി പോപ്പ് പുറത്തായത്. പുറത്തായതിന് പിന്നാലെ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അദ്ദേഹം. കാമുകിയായ ഡെനിഷയെ താന്‍ വിവാഹം ചെയ്തതായി അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെയാണ് വെളിപ്പെടുത്തിയത്. നേരത്തേ വിവാഹിതരായ ഇവര്‍ ചില കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ഇക്കാര്യം മറച്ച് വെച്ചത്. ബിഗ് ബോസില്‍ നിന്നും പുറത്തായതിന് പിന്നാലെയാണ് താന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതായി അദ്ദേഹം വ്യക്തമാക്കിയത്.


‘എന്റെ പ്രിയപ്പെട്ട കുട്ടു, ഡെനിഷ ഡാനിയേലിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഞങ്ങള്‍ രഹസ്യമായി രജിസ്റ്റര്‍ വിവാഹം ചെയ്തു. ചില കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഇക്കാര്യം നിങ്ങളോട് ഇതുവരെ പറയാന്‍ കഴിഞ്ഞിരുന്നില്ല. നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഞങ്ങള്‍ക്കൊപ്പം ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു’, ഡാനിയല്‍ കൂട്ടിച്ചേര്‍ത്തു.

മലയാളം ബിഗ് ബോസിനകത്ത് തന്നെ ഇപ്പോള്‍ ഒരു വിവാഹത്തിന് ഒരുക്കം നടക്കുന്നുണ്ടെന്നാണ് സൂചനകള്‍. പേളി മാണിയും ശ്രീനിഷും തമ്മിലുളള പ്രണയം ഇരുവരും വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് വീട്ടിനകത്ത് ഇരുവരുടേയും വിവാഹം നടത്തണമെന്നാണ് മറ്റ് മത്സരാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വീട്ടുകാരോട് ചോദിച്ച് മുന്നോട്ട് പോകാമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. പേളിയുടേയും ശ്രീനിഷിന്റേയും കുടുംബവുമായി സംസാരിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുളളത് സത്യസന്ധമായ പ്രണയമല്ലെന്ന അഭിപ്രായത്തിലാണ് സാബുവും അര്‍ച്ചനയും അടക്കമുളള മത്സരാര്‍ത്ഥികള്‍.

തന്റെ മുന്നോട്ടുളള ജീവിതം ശ്രീനിഷിനൊപ്പം വേണമെന്നാണ് പേളി പറഞ്ഞത്. ശ്രീനിഷും ഇതേ നിലപാടിലാണ്. മലയാളത്തില്‌ ആദ്യ സീസണ്‍ അവസാനിക്കുമ്പോഴേക്കും ഇതില്‍ വ്യക്തമായ തീരുമാനം ആകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Daniel reveals secret marriage after bigg boss 2 tamil eviction

Next Story
തൈമൂറിനും വേണ്ടേ ഒരു റിലാക്‌സേഷനൊക്കെ: മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് പട്ടോഡി കുടുംബം
The moderation of comments is automated and not cleared manually by malayalam.indianexpress.com