ബാഹുബലി ദി കൺക്ളൂഷനും ദംഗലും തമ്മിലുളള ബോക്സ് ഓഫീസ് പോരാട്ടം അവസാനിക്കുന്നില്ല. ബാഹുബലിയെ മലർത്തിയടിച്ച് 1700 കോടി ക്ളബ്ബിലെത്തുന്ന ആദ്യ ഇന്ത്യൻ സിനിമയായിരിക്കുകയാണ് ആമിർ ഖാൻ പ്രധാന വേഷത്തിലെത്തിയ ദംഗൽ. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ട്വിറ്ററിലൂടെ ദംഗൽ 1700 കോടി നേടിയെന്ന കാര്യം അറിയിച്ചത്.
ദംഗൽ 1700 കോടി ക്ളബ്ബിലെത്തുന്ന ആദ്യ ഇന്ത്യൻ സിനിമയാകുന്നു. ചൈനയിൽ നിന്ന് 942 കോടിയും തായ്വാനിൽ നിന്ന് 32 കോടിയും നേടിയതോടെയാണ് അപൂർവ്വ നേട്ടം ദംഗലിന് സ്വന്തമായത്. 1719 കോടിയാണ് ദംഗൽ നേടിയതെന്നും രമേശ് ബാല ട്വീറ്റ് ചെയ്യുന്നു.
#Dangal is the 1st Indian Movie to enter ₹ 1,700 Cr WW GBOC Club!#China – ₹ 942 Cr#Taiwan – ₹ 32 Cr
Row – ₹ 745 Cr
Total – ₹ 1,719 Cr
— Ramesh Bala (@rameshlaus) May 30, 2017
കഴിഞ്ഞ ഞായറാഴ്ച കളക്ഷനിൽ ദംഗൽ ബാഹുബലി ദി കൺക്ളൂഷനെ മറികടന്നിരുന്നു. 1633 കോടിയായിരുന്നു ഞായറാഴ്ച ബാഹുബലി 2 നേടിയിരുന്നത്. എന്നാൽ ദംഗൽ 1665 കോടിയും നേടിയിരുന്നു. മെയ് 28 ഞായറാഴ്ചയ്ക്ക് ശേഷമുളള ബാഹുബലിയുടെ കളക്ഷൻ റിപ്പോർട്ടുകൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.
#Dangal and #Baahubali2 WW GBOC (Till May 28th 2017):#Dangal – ₹ 1,665 Crs#Baahubali2 – ₹ 1,633 Crs pic.twitter.com/5sR58265Wb
— Ramesh Bala (@rameshlaus) May 29, 2017
മേയ് അഞ്ചിനാണ് നിതേഷ് തിവാരിയുടെ സംവിധാനത്തിലെത്തിയ ആമിര്ഖാന് ചിത്രം ‘ദംഗല്‍’ ചൈനയിൽ റിലീസ് ചെയ്തത്. ചൈനയിൽ ‘ഷുആയ് ജിയാവോ ബാബ’ ( ലെറ്റ്സ് റെസ്ൽ ഡാഡ്) എന്ന പേരിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഒൻപതിനായിരം സ്ക്രീനുകളിലാണ് ചൈനയില്‍ ചിത്രം റിലീസ് ചെയ്തത്.
പികെ എന്ന സിനിമയ്ക്ക് ലഭിച്ച വിജയമാണ് ദംഗലും ചൈനയിൽ റിലീസ് ചെയ്യാൻ നിർമാതാക്കളെ പ്രേരിപ്പിച്ചത്. 4000 സ്ക്രീനുകളിൽ ചൈനയിൽ റിലീസ് ചെയ്ത പികെ നൂറുകോടി നേടിയിരുന്നു.