scorecardresearch
Latest News

വിമാനത്തിൽ വെച്ച് ദംഗൽ നായികക്ക് നേരെ പീഡനശ്രമം; ദുരനുഭവം വിവരിച്ച് നടിയുടെ വീഡിയോ

ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയിൽ വിമാനത്തുള്ളിൽ വെച്ചാണ് ഒരാൾ പതിനേഴുകാരിയായ നടിയോട് മോശമായി പെരുമാറിയത്

Dangal

മുംബൈ: അമീർഖാൻ ചിത്രമായ ദംഗലിലൂടെ പ്രശസ്തയായ നടി സൈറ വസീമിന് നേരെ പീഡനശ്രമം. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയിൽ വിമാനത്തുള്ളിൽ വെച്ചാണ് ഒരാൾ പതിനേഴുകാരിയായ നടിയോട് മോശമായി പെരുമാറിയത്. എയർ വിസ്താര വിമാനത്തിൽ വെച്ച് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വിമാനത്തിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ നടി തന്നെ വെളിപ്പെടുത്തി.

‘അവസാനം ഞാൻ പുറത്തിറങ്ങിയിരിക്കുന്നു. ഇങ്ങനെയല്ല പെൺകുട്ടികളോട് പെരുമാറേണ്ടത്. അത്ര മോശമായിട്ടായിരുന്നു അയാളുടെ പ്രവൃത്തികൾ. ഇങ്ങനെയാണോ പെൺകുട്ടികൾ പരിപാലിക്കപ്പെടേണ്ടത്. നമ്മൾ തന്നെ നമ്മളെ സഹായിച്ചില്ലെങ്കിൽ മറ്റാരും നമ്മെ സഹായിക്കാനെത്തില്ല’ കരഞ്ഞു കൊണ്ടു താരം പറയുന്നു.

തന്റെ സീറ്റിന് പിറകിലെ സീറ്റിൽ ഇരുന്നയാളാണ് തന്നെ ഉപദ്രവിച്ചതെന്ന് നടി പറയുന്നു. പിറകിലിരുന്നയാൾ സീറ്റിനിടയിലൂടെ കാൽ നീട്ടി നടിയുടെ ശരീരത്തിൽ പലതവണ സ്പർശിക്കുകയും തലോടുകയുമായിരുന്നു. ‘ഇത് 10-15 മിനിറ്റ് നീണ്ടു നിന്നു. അയാൾ എന്റെ കഴുത്തിൽ തൊട്ടു കൊണ്ടിരുന്നു. പിന്നെ കാൽ തഴോട്ടും മേലോട്ടും അനക്കിക്കൊണ്ടിരിക്കുകയായിരുന്നു.’ നടി വിവരിക്കുന്നു.

ഉറക്കത്തിലായിരുന്ന താൻ ആദ്യ ഇത് ശ്രദ്ധിച്ചില്ലെന്നും പിന്നെയാണ് കാൽ ശരിക്കും തന്റെ ശരീരത്തിൽ തലോടാൻ തുടങ്ങിയതെന്നും സൈറ വ്യക്തമാക്കുന്നു. അതിക്രമിയുടെ ഫോട്ടോയെടുക്കാൻ നടി ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് കാരണം അത് വിജയിച്ചില്ല. എങ്കിലും തന്റെ സീറ്റിലേക്ക് വന്ന അക്രമിയുടെ കാലിന്റെ വീഡിയോ എടുക്കാൻ നടിക്ക് സാധിച്ചു. ഈ വീഡിയോ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിട്ടുണ്ട്.

How Anybody Can Do Like This . . #Vistara #ZairaWasim #Bollywood #Actress

A post shared by Manushi Chhillar Miss World (@manushichhillar01) on

അതേസമയം സൈറ വസീമിന്റെ ആരോപണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എയർ വിസ്താര വിമാനക്കന്പനി അറിയിച്ചു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും സൈ​റ​യ്ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും വി​മാ​ന​ക്ക​ന്പ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. നടിയെ ആക്രമിച്ചയാൾക്കെതിരെ ഉടൻ നടപടി വേണമെന്ന ആവശ്യം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും മറ്റും ഉയർന്നു കഴിഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Dangal actress zaira wasim allegedly molested on delhi mumbai flight breaks down in instagram video