/indian-express-malayalam/media/media_files/uploads/2018/11/dan-wolman.jpg)
ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇസ്രയേലി സിനിമകളുടെ രാജകുമാരന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ സംവിധായകന്‍ ഡാന്‍ വോള്‍മാന് നല്‍കും. ഒപ്പം അദ്ദേഹത്തിന്റെ ചില മികച്ച ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.
ലോകോത്തര തലത്തിലുള്ള നിരവധി ചലച്ചിത്രമേളകളില്‍ മുമ്പും വോള്‍മാന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. നിരവധി ബഹുമതികളും, ഒപ്പം നിരൂപക പ്രശംസകളും ഈ ചിത്രങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ സങ്കീര്‍ണതകളിലൂടെ മനുഷ്യമനസിന്റെ പല വൈകാരിക തലങ്ങളും വെള്ളിത്തിരയിലേക്ക് പകര്‍ത്തുന്നതില്‍ അസാമാന്യ പ്രതിഭയുള്ള സംവിധായകനാണ് വോള്‍മാന്‍. ഇസ്രയേലി സംസ്‌കാരത്തെ തന്റെ ചിത്രത്തിലൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും ഇസ്രയേലി ചിത്രങ്ങളെ അതിരുകള്‍ക്കപ്പുറം രാജ്യാന്തര വേദികളില്‍ പ്രദര്‍ശിപ്പിക്കാനും വോള്‍മാന്‍ തന്റെ ചിത്രങ്ങളിലൂടെ ശ്രമിച്ചിട്ടുണ്ട്.
Read More: IFFI 2018: ഗോവയിൽ മേള ഒരുങ്ങുന്നത് 212 ചിത്രങ്ങളുമായി
ഹാസ്യവും, ആക്ഷേപഹാസ്യവും, ഗൗരവകരമായ വിഷയങ്ങളും, വിവാദങ്ങളുമെല്ലാം വോള്‍മാന്റെ സിനിമകള്‍ക്ക് വിഷയമാകാറുണ്ട്. 'ടൈഡ് ഹാന്‍ഡ്‌സ്,', 'ഹൈഡ് ആന്‍ഡ് സീക്ക്' എന്നീ ചിത്രങ്ങളില്‍ സ്വവര്‍ഗാനുരാഗത്തെയാണ് അദ്ദേഹം വിഷയമാക്കിയത്.
ഇക്കാലയളവിനിടയില്‍ അദ്ദേഹം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പലയിടത്തും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ജെറുസലേം രാജ്യാന്തര ചലച്ചിത്ര മേളയില്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം, ചിക്കാഗോ രാജ്യാന്തര ചലച്ചിത്രമേളയില്‍ ദി സില്‍വര്‍ ഹ്യൂഗോ പുരസ്‌കാരം എന്നിവയെല്ലാം ഇസ്രയേലി സിനിമാ ലോകത്തിന് അദ്ദേഹത്തിന്റെ സംഭാവനകളാണ്. 2016ല്‍ ഇസ്രയേലി ചലച്ചിത്ര അക്കാദമി അദ്ദേഹത്തെ ദി ഓഫിര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.
49-ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേള നവംബർ എട്ടിന് ആരംഭിക്കും. നവംബർ 20 വരെയായിരിക്കും മേള നടക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us