‘ഡാഡികൂൾ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായി എത്തിയ വികൃതിപയ്യനെ പ്രേക്ഷകർക്ക് അത്ര വേഗം മറക്കാനാവില്ല. ഒരച്ഛനും മകനും തമ്മിലുള്ള ഉപാധികളില്ലാത്ത സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറഞ്ഞ ചിത്രം തിയേറ്ററുകളിലും ഏറെ ജനശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായി എത്തിയത് മാസ്റ്റർ ധനഞ്ജയ് ആയിരുന്നു. വി കെ പ്രകാശിന്റെ ‘ട്രിവാൻഡ്രം ലോഡ്ജ്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ധനഞ്ജയ് അവതരിപ്പിച്ചത്.

master dhanajay

ഓർക്കുക വല്ലപ്പോഴും, ബൈസൈക്കിൾ തീവ്സ്, ലോ പോയിന്റ്, ഉറുമി എന്നീ ചിത്രങ്ങളിലും ധനഞ്ജയ് അഭിനയിച്ചിരുന്നു. ധനഞ്ജയിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

View this post on Instagram

There is no pain you are receding.

A post shared by Dhananjay Premjith (@dhananjayprmjth) on

Read more: ‘ബാലേട്ടന്റെ’ മക്കളായി എത്തിയ ഈ മിടുക്കികളെ ഓർമയുണ്ടോ? കുട്ടിത്താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook