അന്താരാഷ്ട്രി ചലച്ചിത്ര മേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ, സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ എന്ന ചിത്രം ഇപ്പോളും സൈബര്‍ ആക്രമണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. സെക്‌സി ദുര്‍ഗ എന്ന പേരുപോലും ഫെയ്‌സ്ബുക്കില്‍ പരാമര്‍ശിക്കാന്‍ പറ്റുന്നില്ല എന്നതാണ് അവസ്ഥ.

ഇന്ത്യയില്‍ സെക്‌സി ദുര്‍ഗയെപ്പറ്റിയുള്ള ആരോപണങ്ങള്‍ക്കെതിരെ ചിത്രത്തിലെ നായിക രാജശ്രീ ദേഷ്പാണ്ഡെ രംഗത്തെത്തിയിട്ടുണ്ട്. ’22 അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലായി അഞ്ചോളം പുരസ്‌കാരങ്ങള്‍ സെക്‌സി ദുര്‍ഗ നേടി. എന്നാല്‍ ഞാന്‍ എന്തിന് ഫെയ്‌സ്ബുക്കില്‍ ഈ ചിത്രത്തെക്കുറിച്ച് സംസാരിക്കണം? ഇവിടെ ആരാണ് അതേക്കുറിച്ച് കേള്‍ക്കാനുള്ളത്? അടിസ്ഥാനപരമായി ഫെയ്‌സ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് ചേന്നയാളല്ല ഞാന്‍.’ രാജശ്രീ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

സെക്‌സി ദുര്‍ഗ എന്ന പേരിനെതിരെ നിരവധി ആരോപണങ്ങള്‍ നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. ഫെയ്‌സ്ബുക്കിലും ഇത് വലിയ രീതിയിലുള്ള ആക്രമണത്തിന് കാരണമായി. ഇതില്‍ അഭിനയിച്ചതിന്റെ പേരില്‍ നടിയും പലതരത്തിലുള്ള അധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. തന്നെ അധിപക്ഷേപിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് സന്ദേശങ്ങള്‍ അവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നെങ്കിലും ആ പോസ്റ്റ് പിന്നീട് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ