തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന് പ്രസ്താവന പുറത്തിറക്കിയതിനെ തുടര്‍ന്ന് സംവിധായകനായ ഡോക്ടര്‍ ബിജുവിനു നേരെ സൈബര്‍ ആക്രമണം. ഇതേ തുടര്‍ന്ന് സൈബര്‍ സംവിധായകന്‍ ഡോ.ബിജു തന്റെ ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

കഴിഞ്ഞ രണ്ടു ദിവസമായി ചില താര ആരാധകരുടെയും സിനിമാ രംഗത്ത് നിന്നുള്ള ചിലരുടെയും ഭാഗത്ത് നിന്ന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയുമാണ് നടക്കുന്നത്. അതിനാല്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു.

താരങ്ങളുടെ അനുയായികള്‍ക്കെതിരെ കേസ് നല്‍കിയിട്ട് കാര്യമില്ലെന്ന് തോന്നിയതിനാല്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുക മാത്രമേ മാര്‍ഗമുള്ളൂവെന്നും അദ്ദേഹം പറയുന്നു. ടെലിഫോണില്‍ ധാരാളമായി അസഭ്യ സന്ദേശങ്ങളും അധിക്ഷേപങ്ങളും വരുന്നുണ്ട്. സാംസ്‌കാരിക കേരളത്തില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് മേല്‍ സംഘടിത അസഭ്യവും, ഭീഷണിയും, വ്യക്തി വര്‍ണ്ണ അധിക്ഷേപങ്ങളും ആവോളമുണ്ടാകുമ്പോള്‍ അവര്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുന്നു. സംഘടിത തെറി വിളി കൊണ്ടും വ്യക്തിഹത്യ കൊണ്ടും അഭിപ്രായങ്ങള്‍ നിശ്ശബ്ദമാക്കാം എന്ന് ആരും കരുതരുതെന്നും ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook