കഴിഞ്ഞ 17 വര്‍ഷമായി കാന്‍ ചലച്ചിത്ര മേളയിലെ റെഡ്കാർപെറ്റിലെ സ്ഥിര സാന്നിധ്യമാണ് മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ രായ്. ഇത്തവണ ഐശ്വര്യ മാത്രമല്ല, ആരാധ്യയും അമ്മയ്‌ക്കൊപ്പം താരമായി വിലസിയിട്ടുണ്ട്. ആരാധ്യയ്‌ക്കൊപ്പമുള്ള കാന്‍ ചിത്രങ്ങളും ഐശ്വര്യ സ്ഥിരമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നുമുണ്ട്. ഇത്തരത്തില്‍ പങ്കുവച്ച ഒരു ചിത്രം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

തന്റെ ചുണ്ടു കൊണ്ടു മകളുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്ന ഒരു ചിത്രം ഐശ്വര്യ പോസ്റ്റ് ചെയ്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരിക്കുകയാണ്. ‘അകമഴിഞ്ഞു നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മ ‘ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.

LOVE YOU UNCONDITIONALLYHappiest Mama in the World

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

എന്നാല്‍ ആരാധ്യയുടെ ചുണ്ടില്‍ ഐശ്വര്യ ചുംബിച്ചതു ശരിയായില്ല എന്നാണ് ചിലരുടെ കമന്റ്. മറ്റുള്ളവരുടെ മുന്നില്‍ താന്‍ നല്ല അമ്മയാണെന്ന് കാണിക്കാന്‍ ശ്രമിക്കുകയാണ്, കൊച്ചുകുട്ടികളുടെ ചുണ്ടില്‍ ചുംബിക്കുന്നത് ശരിയല്ല, ഐശ്വര്യ ഒരു അമ്മ തന്നെയാണോ, ആരാധ്യ ശരിക്കും നിങ്ങളുടെ മകള്‍ തന്നെയാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും പോസ്റ്റിനു താഴെയുണ്ട്.

അതേസമയം, ഐശ്വര്യയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അമ്മയും മകളും തമ്മിലുള്ള നിഷ്‌കളങ്കമായ ചിത്രത്തെ ഇത്തരത്തില്‍ മോശമായി ചിത്രീകരിക്കുന്നവര്‍ മനുഷ്യരല്ല, മറ്റു ജോലികളൊന്നും ഇല്ലാത്തതുകൊണ്ടാണ് ഇത്തരം വിമര്‍ശനങ്ങളുമായി ഇറങ്ങിയിരിക്കുന്നത് എന്നെല്ലാം പറഞ്ഞ് ആളുകള്‍ ഐശ്വര്യയ്ക്കു പിന്തുണ അറിയിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook