Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്

നടി രാധയുടെ കേരള സ്റ്റൈൽ വീട്; വീഡിയോ

നടുമുറ്റവും മ്യൂറൽ പെയിന്റിംഗുകളുമെല്ലാമായി കേരള തനിമയിലാണ് വീടിന്റെ ഇന്റീരിയർ

Radha, Radha actress, Radha home tour, Radha films, Radha family

വളരെ കുറച്ച് മലയാളം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾ മറക്കാത്തൊരു മുഖമാണ് രാധയുടേത്. നടി അംബികയുടെ സഹോദരി കൂടിയായ രാധയുടെ കേരള സ്റ്റൈലിലുള്ള വീടാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ഇന്റീരിയറിൽ കേരളസ്റ്റൈലിലുള്ള വുഡ് വർക്കുകളും മ്യൂറൽ പെയിന്റുകളും നടുമുറ്റവുമെല്ലാം ഉൾപ്പെടുത്തിയാണ് ഈ വീടിന്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്.

സംവിധായകൻ ഭാരതിരാജയുടെ അലൈഗൾ ഒയ്‌വതില്ലൈ എന്ന ചിത്രത്തിലൂടെയാണ് രാധ അരങ്ങേറ്റം കുറിച്ചത്. തമിഴിലെ കൾട്ട് ക്ലാസിക്കുകളിൽ ഒന്നായാണ് ഈ ചിത്രം കണക്കാക്കപ്പെടുന്നത്. തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെല്ലാം ശ്രദ്ധേയമായ സിനിമകൾ അവതരിപ്പിച്ച രാധയുടെ ഇരകൾ, രേവതിക്കൊരു പാവക്കുട്ടി, ഉമാനിലയം, മോർച്ചറി എന്നീ മലയാളം സിനിമകളും ശ്രദ്ധിക്കപ്പെട്ടവയാണ്.

കോവളത്തും മുംബൈയിലുമൊക്കെയായി റെസ്റ്റോറന്റ് ശൃംഖല നടത്തുന്ന രാജശേഖരനായർ ആണ് രാധയുടെ ഭർത്താവ്. മക്കളായ കാർത്തിക, തുളസി എന്നിവരും അമ്മയുടെ പാതയിൽ അഭിനയരംഗത്ത് എത്തിയവരാണ്. വിഘ്നേഷ് എന്നൊരു മകൻ കൂടി ഈ ദമ്പതികൾക്ക് ഉണ്ട്.

ജോഷ് എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച കാർത്തിക തമിഴിൽ കോ എന്ന ചിത്രത്തിലും മലയാളത്തിൽ ‘മകരമഞ്ഞി’ലും അഭിനയിച്ചിരുന്നു. മണിരത്നം ചിത്രം ‘കടൽ’ ആയിരുന്നു തുളസി നായരുടെ ആദ്യചിത്രം. തമിഴിൽ യാൻ എന്ന ചിത്രത്തിലും തുളസി അഭിനയിക്കുകയുണ്ടായി.

സുഹാസിനിയുടെ നേതൃത്വത്തിൽ സംഘടിക്കപ്പെടുന്ന 80കളിലെ കൂട്ടായ്മയിലും സജീവ അംഗമാണ് രാധ.

Read more: ചെന്നൈയിലെ വീട് പരിചയപ്പെടുത്തി കാളിദാസ് ജയറാം; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ctress radha home tour video

Next Story
ജനിച്ച് 41-ാം ദിവസം ക്യാമറയ്ക്ക് മുന്നിലെത്തിയ പെൺകുട്ടി, തെന്നിന്ത്യയ്ക്ക് പ്രിയങ്കരി; ഈ താരത്തെ മനസ്സിലായോ?sujitha, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com