scorecardresearch

‘ന്യൂട്ടനെ’തിരെ പരാതിയുമായി സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍

ചിത്രം സിആര്‍പിഎഫിനെ മോശമായി ചിത്രീകരിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി.

Newton

രാജ്കുമാര്‍ റാവുവിനെ കേന്ദ്രകഥാപാത്രമാക്കി അമിത് വി.മസൂര്‍ക്കര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ന്യൂട്ടനെതിരെ പരാതിയുമായി സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍. ചിത്രം സിആര്‍പിഎഫിനെ മോശമായി ചിത്രീകരിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി.

ഇത്തവത്തത്തെ ഓസ്കർ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ന്യൂട്ടന്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് ക്രിമിനൽ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ജൂലൈ പത്തൊന്‍പതിന് കോടതി ഹര്‍ജി പരിഗണിക്കും.

നക്‌സല്‍ ബാധിത പ്രദേശത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ പോകുന്ന ഒരു പോളിങ് ഉദ്യോഗസ്ഥന്റെ കഥയാണ് ന്യൂട്ടന്‍ പറയുന്നത്. ന്യൂട്ടന്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥനായി പ്രത്യക്ഷപ്പെടുന്നത് രാജ്കുമാര്‍ റാവുവാണ്. ചിത്രത്തിലെ ആത്മസിങ് എന്ന സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച പങ്കജ് ത്രിപാഠി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലെ പ്രത്യേക ജൂറി പരാമര്‍ശം സ്വന്തമാക്കിയിരുന്നു.

നേരത്തേയും ന്യൂട്ടനെതിരെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഇറാനിയന്‍ ചിത്രം സീക്രട്ട് ബാലറ്റില്‍ നിന്ന് മോഷ്ടിച്ചതാണ് ചിത്രത്തിന്റെ കഥ എന്നായിരുന്നു ആരോപണം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Crpf officer files complaint against rajkummar raos newton