അമിതാഭ് ബച്ചനും മാധുരി ദീക്ഷിത്തും മുതല്‍ സമൂഹ മാധ്യമങ്ങളില്‍ താരമായവരും, മറ്റു ഇൻസ്റ്റാഗ്രാം ഉപയോക്താക്കള്‍വരെ റീലുകള്‍ ചെയ്ത് തരംഗമായ ഒരു ശ്രീലങ്കന്‍ ഗാനമാണ് ‘മനികെ മാഗെ ഹിതേ’. സിംഹള ഗാനത്തിന്റെ പുതിയ പതിപ്പിറങ്ങിയത് 2021 മേയ് മാസത്തിലായിരുന്നു. ശ്രീലങ്കൻ റാപ്പര്‍മാരായ യോഹാനിയും സതീശനും ചേർന്നാണ് ആലപിച്ചത്. ഗാനത്തിന് ശ്രീലങ്കയില്‍ മാത്രമല്ല, ഇന്ത്യയിലും വലിയ തോതില്‍ സ്വീകാര്യത ലഭിച്ചു.
എന്നാല്‍ യോഹാനിയും സതീശനും ചേർന്ന് ആലപിച്ചിരിക്കുന്ന പുതിയ പതിപ്പിന്റെ യഥാര്‍ത്ഥ ഗാനം പുറത്തിറങ്ങിയത് കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു. ചാമത്ത് സംഗീതിന്റെ നിര്‍മാണത്തിലാണ് ഗാനം ഒരുങ്ങിയത്. പാടിയത് സതീശനും ദുലാനും എആര്‍എക്സും ചേര്‍ന്നായിരുന്നു. ദുലാനാണ് ഗാനത്തിന്റെ വരികളും എഴുതിയിരിക്കുന്നത്.
“2020 ല്‍ ഒരു പാട്ട് നിര്‍മിക്കാമോ എന്ന് സതീശന്‍ എന്നോട് ചോദിച്ചു. അഞ്ച് മാസത്തിന് ശേഷം വീണ്ടും എന്നെ സമീപിച്ചെങ്കിലും അയാള്‍ തയാറാക്കിക്കൊണ്ടു വന്ന സംഗീതം എനിക്ക് ഇഷ്ടമായില്ല. പിന്നീട് അത് ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമാക്കി. അതാണ് ‘മനികെ മാഗെ ഹിതെ’ എന്ന യഥാര്‍ത്ഥ ഗാനമായി മാറിയത്,” പ്രൊഡ്യൂസര്‍ സംഗീത് പാട്ടിനെക്കുറിച്ച് പറഞ്ഞു.
ദുലാന്‍ എആര്‍എക്സിനെ വരികള്‍ എഴുതുന്നതിനായി ഉള്‍പ്പെടുത്തിയെന്നും പാട്ട് ക്രിയാത്മകമാക്കുന്നതിനായി റാപ്പ് ആയി പാടാനും ആവശ്യപ്പെട്ടതായി പ്രൊഡ്യൂസര്‍ വ്യക്തമാക്കി. “ശ്രീലങ്കയിലെ ഗ്രാമത്തിലുള്ള സുന്ദരിയായ ഒരു പെണ്‍കുട്ടിയെക്കുറിച്ചാണ് ഗാനം. ഇത് ആലപിക്കുന്ന ആണ്‍കുട്ടിക്ക് പെണ്‍കുട്ടിയോട് പ്രണയമാണ്. തന്നെ ഒഴിവാക്കരുതെന്നും വികാരങ്ങള്‍ ഇല്ലാതാക്കരുതെന്നും അവന്‍ പറയുകയാണ്,” സംഗീത് കൂട്ടിച്ചേര്‍ത്തു.
മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ഹസിത് ആര്യനാണ്. മാധുഷി സോയ്സ, കസൂന്‍ താരക, റുവാന്‍ പ്രിയദര്‍ശന എന്നിവരാണ് അഭിനേതാക്കള്‍. ഗാനം തരംഗമാകാനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഹസിത് ആര്യനെ സംവിധാനം ചെയ്യാനായി ക്ഷണിച്ചതെന്ന് സംഗീത് പറഞ്ഞു. യഥാര്‍ത്ഥ ഗാനം പുറത്തിറങ്ങിയതിന് ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് കവര്‍ സോങ് റിലീസ് ചെയ്തതത്.
പുതിയ പതിപ്പ് ഇന്‍സ്റ്റഗ്രാമില്‍ മാത്രമല്ല ജനപ്രീതി നേടിയിരിക്കുന്നത്. സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ ആപ്പിള്‍ മ്യൂസിക്, ആമസോണ്‍ മ്യൂസിക്, സ്പോട്ടിഫൈ എന്നിങ്ങനെ നീളുന്നു ‘മനികെ മാഗെ ഹിതെ’യുടെ സ്വാധീനം. യൂട്യൂബില്‍ 100 മില്യണില്‍ കൂടുതല്‍ ആളുകള്‍ ഇതിനോടകം തന്നെ ഗാനം കണ്ടു കഴിഞ്ഞു. ഇന്ത്യ, ശ്രീലങ്ക, മാല്‍ദീവ്സ് എന്നിവിടങ്ങളില്‍ ഐടുണ്‍സില്‍ ഒന്നാം സ്ഥാനത്തും, സ്പോട്ടിഫൈയില്‍ ടോപ് വൈറല്‍ ലിസ്റ്റിലും ഗാനം ഇടംപിടിച്ചു.
മലയാളം, തമിഴ്, ഹിന്ദി ഉൾപ്പെടെ നിരവധി ഭാഷകളിൽ ഈ പാട്ട് റീമേക്ക് ചെയ്യപ്പെട്ടു. ഗാനത്തിന്റെ പല പതിപ്പുകളും സമൂഹ മാധ്യമങ്ങളിലും യൂട്യൂബിലും ഒരു മില്യണിലധികം കാഴ്ചക്കാരെ നേടിയിട്ടുണ്ട്. ചിലര്‍ ഗാനം അതേ പോലെ മറ്റ് ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ ചിലര്‍ പുതിയ അര്‍ത്ഥങ്ങളും നല്‍കി.
Read More: കൂട്ടുകാർക്കൊപ്പം ജന്മദിനം ആഘോഷിച്ച് രമ്യ കൃഷ്ണൻ; ചിത്രങ്ങൾ