നിലമ്പൂർ: ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയി മടങ്ങിയെത്തിയ സംഘത്തിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പൃഥ്വിരാജ് അടക്കമുള്ളവരോടൊപ്പം കഴിഞ്ഞ ദിവസം നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. സിനിമ സംഘത്തോടൊപ്പം ഭാഷാസാഹായിയാണ് ഇയാള്‍ പോയത്.
മെയ് 22നാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പൃഥ്വിരാജും സംവിധായകൻ ബ്ലെസിയുമടക്കമുള്ളവരുടെ സംഘം കേരളത്തിലെത്തിയത്. മടങ്ങിയെത്തിയ സംഘം ക്വാറന്റൈനിലാണ്.

‘ആടുജീവിത’ത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ജോര്‍ദാനില്‍ നിന്നും മെയ് 22ന് കേരളത്തിൽ തിരിച്ചെത്തിയതാണ് നടന് പൃഥ്വിരാജും സംഘവും. ക്വാറന്റൈനിനിടയില്‍ നടത്തിയ കോവിഡ്-19 പരിശോധനയുടെഫലം ഇന്നലെ പൃഥ്വി പങ്കു വച്ചു. പരിശോധനാ ഫലം നെഗറ്റീവാണ് എന്നാലും വീട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് ക്വാറന്റൈൻ പൂർത്തിയാക്കുമെന്നും പൃഥ്വി അറിയിച്ചു. ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ ആഴ്ചയിലെ ക്വാറന്റൈൻ ദിനങ്ങൾ.
വലിയ കാന്‍വാസിലുള്ള ‘ആടുജീവിത’മെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായകന് പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴുവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്നു സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തിരുന്നു. ഇവരെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. കുറച്ചു ദിവസം ഷൂട്ടിങ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. ജോർദാനിൽ കർഫ്യൂ ഇളവ് നൽകിയതോടെയാണ് ഷൂട്ടിങ്ങ് തീർക്കാൻ കഴിഞ്ഞത്. ബെന്യാമിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയാണ് ബ്ലസിയുടെ ‘ആടുജീവിതം’. ബെന്യാമിൻ രചിച്ച ‘ആടുജീവിതം’ പുസ്തകം ഏറെ വിറ്റഴിക്കപ്പെട്ട ഒന്നാണ്.