scorecardresearch

‘എനിക്ക് കോവിഡ് സ്ഥിരീകരിച്ചു, വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്ന് ഇത് ഓർമപ്പെടുത്തുന്നു;’ ജയറാം

തന്നോട് അടുത്ത സമ്പർക്കം പുലർത്തിയിരുന്ന എല്ലാവരോടും ഐസൊലോഷനിലേക്ക് പോകാനും രോഗലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധിക്കാനും ജയറാം അഭ്യർത്ഥിച്ചു

Covid, Jayaram, ജയറാം, കോവിഡ്, iemalayalam, ഐഇ മലയാളം

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. ജയറാം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചത്. തന്നോട് അടുത്ത സമ്പർക്കം പുലർത്തിയിരുന്ന എല്ലാവരോടും ഐസൊലോഷനിലേക്ക് പോകാനും രോഗലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധിക്കാനും ജയറാം അഭ്യർത്ഥിച്ചു.

“എല്ലാവർക്കും നമസ്കാരം, എനിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആ വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്നതിന്റെ ശക്തമായ ഒരു ഓർമപ്പെടുത്തലാണ് ഇത്. എന്നോട് അടുത്ത സമ്പർക്കം പുലർത്തിയിരുന്ന എല്ലാവരോടും ഐസൊലോഷനിലേക്ക് പോകാനും രോഗലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധിക്കാനും അഭ്യർത്ഥിക്കുന്നു. ഞാൻ ഈ രോഗത്തിന് ചികിത്സ തുടങ്ങി. നിങ്ങളെ എല്ലാം പെട്ടെന്ന് തന്നെ വീണ്ടും കാണാം എന്ന് പ്രതീക്ഷിക്കുന്നു,” ജയറാം കുറിച്ചു.

മെഗാസ്റ്റാർ മമ്മൂട്ടിക്കും ദുൽഖർ സൽമാനും അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് ഏതാനും ദിവസം മുൻപ് മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Also Read: കാളിദാസ് ഒന്ന് ജീവിച്ചു പോട്ടെ; ജയറാമിനോട് ആരാധകർ

ഏതാനും ദിവസങ്ങൾക്ക് ശേഷം ദുൽഖറിനും രോഗം സ്ഥിരീകരിച്ചു. ഈ മാസം 20നാണ് തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം ദുൽഖർ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.

Also Read: മമ്മൂട്ടിക്ക് പിറകെ ദുൽഖറിനും കോവിഡ് സ്ഥിരീകരിച്ചു

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Covid jayaramtested positive