മുംബൈ: മുതിർന്ന ബോളിവുഡ് താരം ഹേമ മാലിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് മകളും അഭിനേത്രിയുമായ ഇഷാ ഡിയോൾ. 71 കാരിയായ ഹേമമാലിനിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് നിഷേധിച്ച് ഇഷ രംഗത്തെത്തിയത്.
തെറ്റായ വിവരങ്ങളോട് പ്രതികരിക്കരുതെന്ന് ഇഷ ട്വീറ്റ് ചെയ്തു. “എന്റെ അമ്മ ഹേമമാലിനി ആരോഗ്യത്തോടെയും നല്ല രീതിയിലുമാണ്! അവരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ തികച്ചും വ്യാജമാണ്, അതിനാൽ അത്തരം അഭ്യൂഹങ്ങളോട് പ്രതികരിക്കരുത്! ” ഇഷ ട്വീറ്റ് ചെയ്തു.
“എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി,” എന്നും ഇഷ കൂട്ടിച്ചേർത്തു.
My mother @dreamgirlhema is fit & fine ! The news regarding her health is absolutely fake so please don’t react to such rumours! Thanks to everyone for their love & concern .
— Esha Deol (@Esha_Deol) July 12, 2020
പിറകേ താൻ ആരോഗ്യവതിയാണെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഹേമ മാലിനിയും വ്യക്തമാക്കി. സ്നേഹത്തിനും കരുതലിനും നന്ദിയറിയിക്കുന്നുവെന്നും അവർ പറഞ്ഞു. “കരുതൽ പ്രകടിപ്പിച്ചതിന് എല്ലാവർക്കും വളരെ നന്ദി. ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹത്താൽ ഞാൻ പൂർണ ആരോഗ്യത്തോടെയാണ്. എല്ലാവരും വീട്ടിലിരിക്കുക, സുരക്ഷിതരായിരിക്കു” അവർ കുറിച്ചു.
ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനെയും മകൻ നടൻ അഭിഷേക് ബച്ചനെയും കോവിഡ് -19 സ്ഥിരീകരിച്ച് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിറകേയാണ് ഹേമമാലിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഭ്യൂഹങ്ങൾ പ്രചരിച്ചത്.
Read More: ഒരിക്കല്‍ കൂടി അതിജീവനത്തിന്റെ കൊടിയേന്താനാകട്ടെ; ബച്ചന് സൗഖ്യമാശംസിച്ച് കമല്‍
മുൻകാല ബോളിവുഡ് താരം രേഖയുടെ വീട്ടിലെ സുരക്ഷാ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് രേഖയുടെ വീട് ബൃഹൻ മുംബൈ മുനിസിപ്പിൽ കോർപറേഷൻ സീൽ ചെയ്തിരുന്നു.
ബോളിവുഡ് നടൻ അനുപം ഖേറിന്റെ മാതാവ്, സഹോദരൻ, സഹോദര പത്നി, മരുമകകൾ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അനുപം ഖേർ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
This is to inform all that my mother Dulari is found Covid + (Mildly). We have admitted her into Kokilaben Hospital. My brother, bhabhi & niece inspite of being careful have also tested mildly positive.I got myself tested as well & I have tested negative. @mybmc is informed.! pic.twitter.com/EpjDIALft2
— Anupam Kher (@AnupamPKher) July 12, 2020
നടൻ റൺബീർ കപൂർ മാതാവും മുൻകാല അഭിനേത്രിയുമായ നീതു സിങ്ങ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചതായുള്ള വ്യാജവാർത്തകളും ഇന്ന് പ്രചരിച്ചിരുന്നു. ഈ അഭ്യൂഹങ്ങൾ റൺബീറിന്റെ സഹോദരിയും ഡിസൈനറുമായ റിദ്ദിമ കപൂർ സാഹ്‌നി നിഷേധിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് റിദ്ദിമ കപൂർ അഭ്യർഥിച്ചു.
കോവിഡ് ബാധിച്ചതിനെത്തുടർന്ന് അമിതാഭ് ബച്ചൻ നിലവിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. മുംബൈ നാനാവതി ആശുപത്രിയിലാണ് ബച്ചനെ പ്രവേശിപ്പിച്ചിട്ടുള്ളത്. “അദ്ദേഹത്തെ ആശുപത്രിയുടെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി,” എന്ന് നാനാവതി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
ഐശ്വര്യാ റായ്, ജയ ബച്ചൻ എന്നിവരടക്കം ബച്ചൻ കുടുംബത്തിലെ മറ്റുള്ളവരും കോവിഡ് പരിശോധനയ്ക്ക് വിധേയരായിരുന്നു. ഇവർക്ക് നെഗറ്റീവ് ഫലം ലഭിച്ചതായാണ് വിവരം.
Read More: കോവിഡ് ബാധയെ തുടര്‍ന്ന് അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍; മകന്‍ അഭിഷേകിനും രോഗം സ്ഥിരീകരിച്ചു
കോവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചനും അഭിഷേകും അറിയിച്ചത്.
“എനിക്ക് കോവിഡ് പോസിറ്റീവ് പരീക്ഷിച്ചു. ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി വഴി വിവരംഅധികൃതരെ അറിയിക്കും, കുടുംബാംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയ്ക്ക് വിധേയമായി, ഫലങ്ങൾ കാത്തിരിക്കുന്നു, ” എന്നായിരുന്നു 77 കാരനായ അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തത്.
“കഴിഞ്ഞ 10 ദിവസമായി തന്നോട് വളരെ അടുത്ത് ഇടപഴകിയവരെല്ലാം കോവിഡ് പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ന് നേരത്തെ ഞാനും അച്ഛനും കോവിഡ് 19-ന് പോസിറ്റീവ് പരീക്ഷിച്ചു. നേരിയ ലക്ഷണങ്ങളുള്ള ഞങ്ങൾ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആവശ്യമായ എല്ലാ അധികാരികളെയും ഞങ്ങൾ അറിയിച്ചിട്ടുണ്ട്, ഞങ്ങളുടെ കുടുംബത്തെയും സ്റ്റാഫിനെയും പരിശോധിക്കുന്നു. പരിഭ്രാന്തരാകാതെ ശാന്തത പാലിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നന്ദി, ”എന്ന് അഭിഷേക് ട്വീറ്റ് ചെയ്തു.
“ബിഎംസിയുമായി ബന്ധപ്പെട്ടു, ഞങ്ങൾ അവരുടെ നിർദേശം അനുസരിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: ഐശ്വര്യ റായ്, ജയ ബച്ചന്‍ എന്നിവരുടെ ആന്റിജൻ പരിശോധനാഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ടുകള്‍
“ജയ ജി, ഐശ്വര്യ ജി എന്നിവരുൾപ്പെടെ മറ്റെല്ലാ കുടുംബാംഗങ്ങളിലും സ്വാബ് പരിശോധന നടത്തി. അവരുടെ റിപ്പോർട്ടുകൾ കാത്തിരിക്കുന്നു. അവർ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരായി…” അദ്ദേഹം പറഞ്ഞു.
നിലവിൽ മുംബൈ നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം 91,457 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,308 പുതിയ രോഗികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു.
Read More: Esha Deol quashes rumours of Hema Malini being hospitalised: She’s fit and fine