Covid19, S P Balasubrahmanyam Health Updates: ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിഖ്യാത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം വെന്റിലേറ്ററിൽ തുടരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിലയില്‍ നേരിയ പുരോഗതി ഉണ്ട് എന്നും ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ സാധിക്കും എന്നാണു ഡോക്ടര്‍മാര്‍ പ്രത്യാശിക്കുന്നത് എന്നും മകന്‍ എസ് പി ബി ചരണ്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ശ്വാസകോശം പൂര്‍വ്വസ്ഥിതിയിലേക്ക് പതിയെ മടങ്ങി വരുന്നു എന്നും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കുക എന്നത് സമയമെടുക്കുന്ന ഔര്‍ പ്രക്രിയ ആയിരിക്കും എന്നും ചരണ്‍ കൂട്ടിച്ചേര്‍ത്തു.
#SPbalasubramanyam Sir’s Son #SPBCharan Gives Details About #SPB Sir’s Health Status And Also Says He’s Getting Stable Now!
Wishing You A Speedy Recovery Sir pic.twitter.com/rQtFUjklyV
— RIAZ K AHMED (@RIAZtheboss) August 15, 2020
ഒരാഴ്‌ചയായി ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയറിൽ ചികിത്സയിൽ കഴിയുന്ന എസ്.പി.ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ സ്ഥിതി രണ്ടു ദിവസം മുന്‍പ് വഷളായിരുന്നു.
‘ഓഗസ്റ്റ് അഞ്ചിന് കോവിഡ് ബാധിച്ച് എംജിഎം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ച് ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയിലാണ്. ഓഗസ്റ്റ് 13 രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായി. വിദഗ്‌ധ മെഡിക്കൽ സംഘത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റി. നിലഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്,’ ആശുപത്രി പുറത്തിറക്കിയ ആദ്യ പ്രസ്‌താവനയിൽ പറയുന്നു.
ഇതേ തുടര്‍ന്ന് പല ഊഹാപോഹങ്ങളും പ്രചരിച്ചു തുടങ്ങി. അതിനു വിരാമമിട്ടു കൊണ്ട് ഇന്നലെ രാത്രിയോടെ എസ്‌പിബിയുടെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തിക്കൊണ്ട് രംഗത്ത് വന്നു.
എസ്‌പിബി സുരക്ഷിതമായ കൈകളിലാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി പൂർവസ്ഥിതിയിലായി മടങ്ങി വരുമെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പ്രതികരിച്ചു. നേരിയ പുരോഗതിയുണ്ടായതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അറിയിച്ചു. എല്ലാവരുടെയും പ്രാർത്ഥനയ്ക്ക് നന്ദി പറയുന്നതായി എസ്‌പി ചരൺ ട്വീറ്റ് ചെയ്തു.
‘എന്റെ അച്ഛന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു കൊണ്ടുള്ള നിങ്ങളുടെ കരുതലിന് നന്ദി. അദ്ദേഹം ഐസിയുവില്‍ വെന്റിലേഷനിൽ ആണ്. സ്ഥിതി സ്റ്റേബിള്‍ ആണ്. കിംവദന്തികള്‍ വിശ്വസിക്കരുത്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഒരിക്കല്‍ കൂടി നന്ദി,’ ചരണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
The news that is out on #puthiyathalaimurai is not correct. #spb is critical but is in safe hands at #Mgm healthcare. We are all confident that #spb Will be back with all of us sooner than later. Thank you all for your concern and prayers.
— S. P. Charan (@charanproducer) August 14, 2020
എസ്‌പിബിയ്‌ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സാവിത്രിയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായി ഏറ്റവും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ചികിത്സാര്‍ത്ഥം അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് എസ്‌പിബിയുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പ്രിയ ഗായകന്റെ അസുഖം പെട്ടെന്ന് മാറുന്നതിനായി ചലച്ചിത്ര പ്രവർത്തകരും ഗായകരും ആരാധകരും അടക്കമുള്ളവർ ആശംസകളറിയിച്ചു. സംഗീത സംവിധായകരായ ഇളയരാജ, എആർ റഹ്മാൻ, ഗായകൻ കെജെ യേശുദാസ്, ചിത്ര തുടങ്ങിയവരടക്കം നിരവധി പേർ എസ്പിബിയുടെ പെട്ടെന്നുള്ള രോഗമുക്തിക്കായി ആശംസിച്ചു. അസുഖത്തെ തോൽപ്പിച്ച് എത്രയും വേഗം എഴുന്നേറ്റു ജീവിതത്തിലേക്ക് മടങ്ങി വരൂ എന്ന് എസ്‌പിബിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശത്തിൽ ഇളയരാജ പറഞ്ഞു.
കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിഖ്യാത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം വെന്റിലേറ്ററിൽ തുടരുന്നു. ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
74-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിഖ്യാത വയലിനിസ്റ്റ് എൽ സുബ്രഹ്മണ്യം തന്റെ പുതിയ രചന ‘വന്ദേ മാതരം’ റിലീസ് ചെയ്തു. അഞ്ച് മിനിറ്റിലധികം ദൈർഘ്യമുള്ള ഗാനം ദേശസ്‌നേഹത്തിന്റെ ചൈതന്യത്തിന് ഊര്‍ജ്ജം പകരാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
മനോഹരമായി ചിത്രീകരിച്ച ഗാനത്തിൽ ഹേമമാലിനി, മോഹൻലാൽ, ജൂഹി ചാവ്ല, ഇഷാ ഡിയോൾ തക്താനി, എസ് പി ബാലസുബ്രഹ്മണ്യം, കവിത കൃഷ്ണമൂർത്തി സുബ്രഹ്മണ്യം, ഹരിഹരൻ, കുമാർ സാനു, സോനു നിഗം, ശ്രേയ ഘോഷാൽ, ബിന്ദു തുടങ്ങി നിരവധി ഇന്ത്യൻ ഗായകര്‍/താരങ്ങൾ ഉൾപ്പെടുന്നു. പകർച്ചവ്യാധിയുടെ സമയമായതിനാല്‍ എല്ലാ കലാകാരന്മാരും അവരുടെ വീടുകളിൽ നിന്നാണ് പാട്ടിനായി ഒന്ന് ചേര്‍ന്നത്.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നതായി തമിഴ്നാട് ആരോഗ്യമന്ത്രി
കോവിഡ് ബാധിച്ച് ഗുരുതരാഅവസ്ഥയിലാണ് ഇന്ത്യയുടെ പ്രിയ ഗായകൻ ബാലസുബ്രഹ്മണ്യം. അസുഖത്തെതോല്‍പ്പിച്ച് എത്രയും വേഗം എഴുന്നേറ്റു ജീവിതത്തിലേക്ക് മടങ്ങി വരാന്‍ തന്റെ പ്രിയപ്പെട്ട ബാലുവിനോട് അവശ്യപ്പെടുകയാണ് സംഗീത സംവിധായകൻ ഇളയരാജ.