കോവിഡില്ല, എന്നാലും ക്വാറന്റൈൻ പൂര്‍ത്തിയാക്കും: പൃഥ്വിരാജ്

ക്വാറന്റൈനിനിടയില്‍ നടത്തിയ കോവിഡ്-19 പരിശോധനയുടെ ഫലമാണ് പൃഥ്വി പങ്കു വച്ചിരിക്കുന്നത്

‘ആടുജീവിത’ത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ജോര്‍ദാനില്‍ നിന്നും മെയ്‌ 22ന് കേരളത്തിൽ തിരിച്ചെത്തിയതാണ് നടന്‍ പൃഥ്വിരാജും സംഘവും. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റൈനിലാണ്‌ സംഘത്തിലെ എല്ലാവരും.  ക്വാറന്റൈനിനിടയില്‍ നടത്തിയ കോവിഡ്-19 പരിശോധനയുടെ ഫലമാണ് പൃഥ്വി പങ്കു വച്ചിരിക്കുന്നത്.

പരിശോധനാ ഫലം നെഗറ്റീവാണ് എന്നാലും വീട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് ക്വാറന്റൈൻ പൂർത്തിയാക്കുമെന്ന് പൃഥ്വി അറിയിച്ചു.

Read More: ഇനി ഹോം ക്വാറന്റൈൻ; പരിചരണത്തിന് നന്ദി പറഞ്ഞ് പൃഥ്വിരാജ്

ജോർദാനിൽ നിന്നും മടങ്ങിയെത്തിയ പൃഥ്വിരാജും സംഘവും ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈൻ സെന്ററുകളിലായിരുന്നു. ആദ്യഘട്ട ഇൻസ്റ്റിറ്റ‌്യൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കിയ പൃഥ്വിരാജ് താൻ അടുത്ത ഘട്ട ക്വാറന്റൈനിലേക്ക് പോകുന്ന  കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കു വച്ചിരുന്നു. ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ​ ആഴ്ചയിലെ ക്വാറന്റൈൻ ദിനങ്ങൾ.

Read More: ഇന്നത്തെ സിനിമാ വിശേഷങ്ങള്‍

‘എന്റെ 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഇന്ന് അവസാനിക്കുന്നു. ഇനി ഏഴുദിവസം ഹോം ക്വാറന്റൈനിലേക്ക് പോവുകയാണ്. ഓൾഡ് ഹാർബർ ഹോട്ടലിനും നന്നായി പരിശീലനം ലഭിച്ച ജീവനക്കാർക്കും പരിചരണത്തിനും നന്ദി. ഹോം ക്വാറന്റൈനിലേക്ക് പോകുന്നവരും, ഇതിനകം ഹോം ക്വാറന്റൈനിൽ ഉള്ളവരുടെയും ശ്രദ്ധയ്ക്ക്. വീട്ടിലേക്ക് പോവുന്നു എന്നതിന് അർത്ഥം നിങ്ങളുടെ ക്വാറന്റൈൻ കാലം കഴിഞ്ഞു എന്നല്ല. എല്ലാ നിർദ്ദേശങ്ങളും കർശനമായി പാലിക്കുക. രോഗം പെട്ടെന്ന് ബാധിക്കാൻ സാധ്യതയുള്ള ഒരാളും വീട്ടിൽ ഇല്ലെന്ന് ഉറപ്പാക്കുക,/ പൃഥ്വി കുറിച്ചു.

മേയ് 22 നാണ് പൃഥ്വിയും ബ്ലെസിയും ‘ആടുജീവിതം’ ടീമും കേരളത്തിൽ എത്തിയത്. എയർ പോർട്ടിൽ നിന്ന് ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈനിലേക്കാണ് സംഘം നേരെ പോയത്. ക്വാറന്റൈൻ ജീവിതത്തിനിടയിലും ശരീരം പഴയരീതിയിലാക്കാനുള്ള വർക്ക് ഔട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു താരം. തന്റെ വർക്ക് ഔട്ട് വിശേഷങ്ങളും പൃഥ്വി ആരാധകരുമായി പങ്കു വച്ചിരുന്നു.

Read Here: Prithviraj tests negative for coronavirus

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Covid 19 prithviraj tests negative

Next Story
നിർധനരായ വിദ്യാർഥികൾക്ക് സഹായവുമായി മഞ്ജുവും ടൊവിനോയുംManju Warrier, മഞ്ജു വാര്യർ, Tovino Thomas, ടൊവിനോ തോമസ്, TN Prathapan, ടി.എൻ പ്രതാപൻ, Student Suicide, വിദ്യാർഥിനിയുടെ ആത്മഹത്യ, Online Class, ഓൺലെെൻ ക്ലാസ്, Kerala Model, കേരള മോഡൽ , IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com