/indian-express-malayalam/media/media_files/uploads/2020/04/Covid-19-Nafisa-Ali-niece-donates-plasma-after-recovering-from-Coronavirus.jpg)
'ബിഗ് ബി' എന്ന ചിത്രത്തില്‍ ബിലാലിന്റെയും സഹോദരന്‍മാരുടെയും അമ്മയായി എത്തിയ മേരി ടീച്ചര്‍ മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രമാണ്. ബോളിവുഡ് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നഫീസ അലിയാണ് മേരി ടീച്ചറുടെ വേഷത്തില്‍ എത്തിയത്. പിന്നീട് മലയാള ചിത്രങ്ങളില്‍ ഒന്നും എത്തിയില്ലെങ്കിലും മേരി ടീച്ചറെ മലയാളി മറന്നിട്ടില്ല. തന്റെ മരുമകളെക്കുറിച്ച് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കോവിഡ് രോഗവിമുക്തയായ ദിയാ നായിഡു കൊറോണ വൈറസ് ചികിത്സാര്‍ത്ഥം തന്റെ പ്ലാസ്മ ദാനം ചെയ്തതിനെക്കുറിച്ചാണ് അവര്‍ എഴുതിയിരിക്കുന്നത്. ദിയയ്ക്കൊപ്പം ഉള്ള ഒരു ചിത്രവും അവര്‍ പങ്കുവച്ചിട്ടുണ്ട്.
"എന്റെ മരുമകള്‍-ദിയാ നായിഡു - ഒരു കോവിഡ് 19 പോരാളി - അവളുടെ പ്ലാസ്മ ദാനം ചെയ്തതിനു ശേഷം വീട്ടില്‍ മടങ്ങിയെത്തി. സ്വര്‍ണ്ണം പോലെയുണ്ട് പ്ലാസ്മ കാണാന്‍. ജീവന്‍ രക്ഷിക്കാനുതകുന്നത് കൊണ്ട് അതിനു വിലയിടാനാവില്ല. ദയവു ചെയ്ത് എല്ലാവരും അവളുടെ കോവിഡ് 19 വായിക്കുകയും ആധികാരികമായ ആ വിവരങ്ങള്‍ ഷെയര്‍ ചെയ്യുകയും വേണം. ഇപ്പോള്‍ ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണ് അത്. ജീവന്‍ രക്ഷിക്കാന്‍ സഹായിക്കൂ," അവര്‍ എഴുതി.
ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നര്‍ത്തകിയും നൃത്തസംവിധായികയുമായ ദിയാ നായിഡു, കോവിഡ്-19 ബാധിച്ചവര്‍ക്കായി പ്ലാസ്മ ദാനം ചെയ്തതിനെക്കുറിച്ച് തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ വിശദമാക്കിയിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്കായി പ്ലാസ്മ പ്രയോഗിച്ച അവസരങ്ങളില്‍ എല്ലാം തന്നെ ഇത് ഫലപ്രദമാണ് എന്ന് കണ്ടെത്തിയതായും ദിയ പറയുന്നുണ്ട്.
Read Here: Explained: കോവിഡ്-19 ഭേദമായ വ്യക്തിയുടെ രക്തം ചികിത്സയ്ക്ക്; പ്രക്രിയ ഇങ്ങനെയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us