കൊറോണ വൈറസ്‌ ബാധയെത്തുടര്‍ന്ന് സിനിമാ വ്യവസായം നിലച്ച്, നിത്യവേതനം നഷ്ടപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് സഹായവാഗ്ദാനവുമായി മലയാളത്തിന്‍റെ മുതിര്‍ന്ന താരം മോഹന്‍ലാല്‍. ദിവസവേതനക്കാരെ സഹായിക്കാൻ ചലച്ചിത്ര സംഘടനകൾ പദ്ധതിയിടുന്നതിന്‍റെ ഭാഗമായി നടന്ന ചര്‍ച്ചകളിലാണ് അദ്ദേഹം സന്നദ്ധത അറിയിച്ചത്.

കോവിഡ് ഭീതി ഉയരുകയും സിനിമാ ചിത്രീകരണങ്ങള്‍ മുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ സിനിമാ സംഘടനയായ ഫെഫ്ക ദിവസവേതന തൊഴിലാളികളെക്കുറിച്ചു ചർച്ച ചെയ്യുകയുണ്ടായി. ഇതിനായി ഫെഫ്ക അംഗങ്ങള്‍ വാട്സാപ് ഗ്രൂപ്പും തുടങ്ങി. എന്നാൽ അതിനു മുമ്പു തന്നെ, അവരെ സഹായിക്കാൻ എന്തു ചെയ്യാനാകുമെന്നു നടൻ മോഹൻലാൽ ചോദിച്ചിരുന്നതായും തുടര്‍ന്ന് അദ്ദേഹം ഒരു വലിയ തുക വാഗ്ദാനം ചെയ്തതായും ഫെഫ്ക വൃത്തങ്ങളെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

മോഹന്‍ലാല്‍ കൂടാതെ മലയാളവുമായി വളരെ അടുപ്പമുള്ള തെലുങ്ക് താരം അല്ല് അര്‍ജ്ജുനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തൊഴിലാളികളെ സഹായിക്കാൻ കൂടുതല്‍ താരങ്ങള്‍ മുന്നോട്ടു വരും എന്ന് ഫെഫ്ക പ്രത്യാശിക്കുനതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ്-19: സിനിമാ മേഖലയിലെ ദിവസവേതനക്കാർക്ക് പത്ത് ലക്ഷം നൽകി സൂര്യയും കാർത്തിയും

തമിഴ്‌നാട്ടിലെ ദിവസവേതനക്കാരായ ജീവനക്കാർക്കു സഹായഹസ്‌തവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ സൂര്യയും സഹോദരൻ കാർത്തിയും. സൂര്യക്കും കാർത്തിക്കുമൊപ്പം അച്ഛൻ ശിവകുമാറും കാരുണ്യത്തിന്റെ കരം നീട്ടുകയാണ്.

സിനിമയിലെ ദിവസവേതനക്കാർക്കായി പത്ത് ലക്ഷം രൂപയാണ് സൂര്യയും കാർത്തിയും അച്ഛൻ ശിവകുമാറും കൂടി നൽകിയിരിക്കുന്നത്. ദിവസവേതനത്തിന് ജോലി ചെയ്യുന്ന ജീവനക്കാർക്ക് നൽകാൻ ഈ തുക ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയ്ക്കാണ് താരങ്ങൾ കൈമാറിയത്. ഉപജീവനമാര്‍ഗം ഇല്ലാതായ തൊഴിലാളികളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന അഭ്യര്‍ത്ഥനയുമായി ഫെഫ്‌സി പ്രസിഡന്റ് ആര്‍.കെ.സെല്‍വമണി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഹായഹസ്‌തവുമായി താരകുടുംബം രംഗത്തെത്തിയത്.

Read Also: ഇക്ക മാസാണ്, മാതൃകയാണ്; മമ്മൂട്ടിയുടെ വാക്കുകൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

Prakash Raj, പ്രകാശ് രാജ്, narendra modi, നരേന്ദ്രമോദി, fan, ആരാധിക, kashmir, കശ്മീര്‍ , bjp, ബിജെപി

മെയ് വരെയുള്ള ശമ്പളം മുൻകൂർ നല്‍കി നടൻ പ്രകാശ് രാജ്

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സിനിമ ഷൂട്ടിങ്ങുകളെല്ലാം നിർത്തി വച്ചിരിക്കുന്ന സാഹചര്യത്തിൽ തന്റെ സമ്പാദ്യത്തിൽ നിന്ന് വീട്ടിലെയും നിർമാണ കമ്പനിയിലേയുമടക്കം ജോലിക്കാർക്ക് വരുന്ന മെയ് വരെയുള്ള മുൻകൂർ ശമ്പളം നടൻ പ്രകാശ് രാജ് നേരത്തെ മാതൃക കാണിച്ചിരുന്നു. കൊറോണയെത്തുടർന്ന് നിർത്തിവച്ചിരിക്കുന്ന തന്റെ മൂന്ന് സിനിമകളിൽ ദിവസവേതനത്തിൽ ജോലി ചെയ്തിരുന്നവർക്ക് പകുതി ശമ്പളമെങ്കിലും ലഭ്യമാക്കാനുള്ള വഴി കണ്ടെത്തിയെ‌ന്ന് പ്രകാശ് രാജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇതുകൊണ്ടൊന്നും തന്റെ ജോലി അവസാനിച്ചിട്ടില്ലെന്നും തുടർന്നും കഴ‌ിയുന്ന രീതിയിൽ ആവശ്യക്കാരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം കഴിയുന്നവരെല്ലാം ചുറ്റുമുള്ള അവശ്യക്കാരെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. ആയിരം പേരെയെങ്കിലും താൻ സഹായിക്കുമെന്ന് പ്രകാശ് രാജ് പ്രത്യാശിച്ചു. ഓരോരുത്തരും അവരവരുടെ വീടിനു അടുത്തുള്ള ഒരാളെ എങ്കിലും സഹായിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook