കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യമെങ്ങും വിളക്കുകള്‍ തെളിഞ്ഞ വേളയില്‍ ‘ഐക്യദീപ’ത്തിന്റെ ഭാഗമായി മലയാള സിനിമാലോകവും. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നാടിന്റെ ‘കൂട്ടായ ദൃഡനിശ്ചയം’ പ്രദര്‍ശിപ്പിക്കാനാണ് ഇന്നലെ രാത്രി ഒന്‍പതു മണിയ്ക്ക്, ഒമ്പത് മിനിറ്റു നേരത്തേക്ക് ലൈറ്റുകൾ കെടുത്തി ദീപം തെളിയിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. മോഹൻലാൽ, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ലക്ഷ്മി ഗോപാലസ്വാമി, ജയസൂര്യ, മീന, അനുശ്രീ, കെ എസ് ചിത്ര, ജോയ് മാത്യു, അജു വർഗീസ്, ഭാമ, ലെന, ഹണിറോസ്, ഗോപി സുന്ദർ, അഭയ ഹിരൺമയി തുടങ്ങി മലയാളസിനിമാലോകത്തു നിന്നും നിരവധിയേറെ പേരാണ് ദീപം കൊളുത്തി ഈ ക്യാമ്പെയിനിന്റെ ഭാഗമായത്.
തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, ബോളിവുഡ് താരങ്ങളായ ഐശ്വര്യാ റായ്, രണ്‍വീര്‍ സിംഗ്, ഭാര്യയും നടിയുമായ ദീപികാ പദുകോണ്‍, തെന്നിന്ത്യന്‍ നടിമാരായ നയന്‍താര, നദിയാ മൊയ്തു തുടങ്ങിയവരും ഈ ക്യാമ്പൈനില്‍ പങ്കെടുത്തു. ചിത്രങ്ങള്‍ കാണാം.
Read more: ദീപം തെളിയിച്ചു താരങ്ങളും; ചിത്രങ്ങള്‍ കാണാം