കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിലാണ് ലോകം. ആഘോഷങ്ങൾ, ഉത്സവങ്ങൾ, ആളുകൾ കൂടുതലായി പങ്കെടുക്കുന്ന പരിപാടികൾ എല്ലാം മാറ്റിവയ്ക്കാൻ സർക്കാരും ജനങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തിൽ വിവാഹാഘോഷങ്ങൾ മാറ്റിവയ്ക്കുകയാണ് നടിയും നർത്തകിയുമായ ഉത്തര ഉണ്ണി.

നിശ്ചയിച്ച മുഹൂർത്തത്തിൽ താലിക്കെട്ട് മാത്രം നടത്തി, ആഘോഷങ്ങൾ മറ്റൊരു അവസരത്തിലേക്ക് മാറ്റാനാണ് തീരുമാനമെന്ന് ഉത്തര ഉണ്ണി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. ഏപ്രില്‍ അഞ്ചിനായിരുന്നു ഉത്തരയുടെയും നിതേഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. ബാംഗ്ലൂരിൽ ബിസിനസ് ചെയ്യുകയാണ് നിതേഷ് നായർ. ജനുവരിയിൽ എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോർട്ടിൽ ആയിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.

ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്.

Read more: ചിലങ്ക കെട്ടി വിവാഹാഭ്യർഥന; ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയ വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook