Latest News
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

സിനിമയിലെ ദിവസ വേതനക്കാർക്ക് 20 ലക്ഷം രൂപ നൽകി നയൻതാര

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി)യ്ക്ക് നയന്‍താര പണം കൈമാറി.

Nayanthara, നയൻതാര, ie malayalam, ഐഇ മലയാളം

കൊറോണ വൈറസ് വ്യാപനവും തുടർന്നുള്ള അടച്ചുപൂട്ടലും ഏറ്റവുമധികം ദുരിതപൂർണമാക്കിയത് ദിവസ വേതനക്കാരെയാണ്. ഈ സാഹചര്യത്തിൽ ശിവകാര്‍ത്തികേയന്‍, സൂര്യ, വിജയ് സേതുപതി, രജനീകാന്ത് തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലെ ദിവസവേതനക്കാര്‍ക്ക് സാമ്പത്തിക സഹായവുമായി എത്തിയിരുന്നു.

ഇപ്പോഴിതാ നയൻതാരയും സിനിമാ മേഖലയിലെ ദിവസ വേതനക്കാർക്ക് സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരിക്കുന്നു. ഇവര്‍ക്കുള്ള സാമ്പത്തിക സഹായമായി 20 ലക്ഷം രൂപ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി)യ്ക്ക് നയന്‍താര കൈമാറി. നേരത്തെ ഐശ്വര്യ രാജേഷ് ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.

Read More: ബോളിവുഡിലെ 25000 ദിവസവേതന തൊഴിലാളികൾക്ക് സഹായവുമായി സൽമാൻഖാൻ

ഫിലിം സെറ്റുകളിൽ കഠിനാധ്വാനം ചെയ്യുന്നവരും തിരിച്ചറിയപ്പെടാത്തവരുമായ ആളുകളെ സഹായിക്കാൻ ചലച്ചിത്ര മേഖലയിലെ മുൻനിര അഭിനേതാക്കളോട് ഫെഫ്സി പ്രസിഡന്റ് ആർ.കെ.സെൽവമണി അഭ്യർത്ഥിച്ചു.

“വലിയ നഷ്ടമുണ്ടാകും, പക്ഷേ ഈ വിഷയത്തിൽ നമ്മൾ ഐക്യത്തോടെ നിൽക്കണം. ഞങ്ങളുടെ തൊഴിലാളികളെ എന്തിനേക്കാളും ഞങ്ങൾ ശ്രദ്ധിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ മാനിക്കാനും മാർച്ച് 19 മുതൽ അവരുടെ എല്ലാ ചിത്രീകരണങ്ങളും റദ്ദാക്കാനും ഞങ്ങൾ എല്ലാ സാങ്കേതിക വിദഗ്ധരോടും നിർമ്മാതാക്കളോടും അഭ്യർത്ഥിക്കുന്നു,” എന്ന് നേരത്തേ പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞിരുന്നു.

നിരവധി അഭിനേതാക്കളും നിർമ്മാതാക്കളും ദിവസ വേതനക്കാരുടെ ദൈനംദിന ജീവിതത്തിന് ആവശ്യമായ അരി ബാഗുകളും മറ്റ് അവശ്യ വസ്തുക്കളും നൽകിയിട്ടുണ്ട്.

കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം ഏപ്രിൽ 14 വരെ തമിഴ് ചലച്ചിത്ര മേഖലയിലെ ഫിലിം ഷൂട്ടുകൾ നിർത്തിവച്ചിരിക്കുകയാണ്. നേരത്തേ നടൻ പ്രകാശ് രാജ് സഹപ്രവർത്തകർക്ക് മെയ് മാസം മുതലുള്ള ശമ്പളം മുൻകൂറായി നൽകിയിരുന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദൈനംദിന കൂലിത്തൊഴിലാളികളെ സഹായിക്കാൻ 50 ലക്ഷം രൂപ സംഭാവന നൽകി മുന്നോട്ട് വന്ന സെലിബ്രിറ്റികളിൽ ആദ്യ ആൾ സൂപ്പർ സ്റ്റാർ രജനീകാന്ത് ആണ്. ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപറേഷനിലെ ജീവനക്കാർക്കും മറ്റു കെയർടേക്കേഴ്സിനുമായി എൻ95, എഫ്എഫ്പി3 മാസ്ക്കുകൾ വാങ്ങുകയാണ് ഹൃത്വിക് ചെയ്തത്. അതേസമയം കപിൽ ശർമ 50 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു.

ഉപജീവനം പ്രതിസന്ധിയിലായിരിക്കുന്ന ബോളിവുഡ് ഇൻഡസ്ട്രിയിലെ 24,000 ദിവസവേതന തൊഴിലാളികൾക്ക് സഹായവുമായി നടൻ സൽമാൻ ഖാനും രംഗത്തെത്തിയിരുന്നു. ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എപ്ലോയിസ് സംഘടനയിലെ ആർട്ടിസ്റ്റുകൾക്കാണ് സൽമാൻ സഹായം വാഗ്‌ദാനം ചെയ്തിരിക്കുന്നത്. സംഘടന പ്രസിഡന്റ് ബി.എൻ.തിവാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Coronavirus nayanthara donates rs 20 lakh to fefsi workers

Next Story
എല്ലാം ഭേദമാവട്ടെ, ഒരു ദിവസം ഉറപ്പായും നമ്മൾ കാണും; രേഷ്മ നഴ്സിനോട് മഞ്ജുവാര്യർmanju warrier called nurse reshma
The moderation of comments is automated and not cleared manually by malayalam.indianexpress.com