scorecardresearch

കോവിഡ്-19: സിനിമാ മേഖലയിലെ ദിവസവേതനക്കാർക്ക് പത്ത് ലക്ഷം നൽകി സൂര്യയും കാർത്തിയും

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സിനിമ ഷൂട്ടിങ്ങുകളെല്ലാം നിർത്തിവച്ചിരിക്കുകയാണ്

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സിനിമ ഷൂട്ടിങ്ങുകളെല്ലാം നിർത്തിവച്ചിരിക്കുകയാണ്

author-image
Entertainment Desk
New Update
കോവിഡ്-19: സിനിമാ മേഖലയിലെ ദിവസവേതനക്കാർക്ക് പത്ത് ലക്ഷം നൽകി സൂര്യയും കാർത്തിയും

കോവിഡ്-19 വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ സിനിമാ ഷൂട്ടിങ്ങുകൾ നിർത്തിവച്ചിട്ട് ദിവസങ്ങളായി. എല്ലാ താരങ്ങളും സ്വന്തം വീടുകളിൽ കുടുംബത്തോടൊപ്പം ദിവസങ്ങൾ ചിലവഴിക്കുകയാണ്. എന്നാൽ, സിനിമാ രംഗത്ത് ദിവസവേതനത്തിനു ജോലി ചെയ്യുന്നവർ നിരവധിയാണ്. തമിഴ്‌നാട്ടിലെ ദിവസവേതനക്കാരായ ജീവനക്കാർക്കു സഹായഹസ്‌തവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ സൂര്യയും സഹോദരൻ കാർത്തിയും. സുര്യക്കും കാർത്തിക്കുമൊപ്പം അച്ഛൻ ശിവകുമാറും കാരുണ്യത്തിന്റെ കരം നീട്ടുകയാണ്.

Advertisment

സിനിമയിലെ ദിവസവേതനക്കാർക്കായി പത്ത് ലക്ഷം രൂപയാണ് സൂര്യയും കാർത്തിയും അച്ഛൻ ശിവകുമാറും കൂടി നൽകിയിരിക്കുന്നത്. ദിവസവേതനത്തിന് ജോലി ചെയ്യുന്ന ജീവനക്കാർക്ക് നൽകാൻ ഈ തുക ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയ്ക്കാണ് താരങ്ങൾ കൈമാറിയത്. ഉപജീവനമാര്‍ഗം ഇല്ലാതായ തൊഴിലാളികളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന അഭ്യര്‍ത്ഥനയുമായി ഫെഫ്‌സി പ്രസിഡന്റ് ആര്‍.കെ.സെല്‍വമണി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഹായഹസ്‌തവുമായി താരകുടുംബം രംഗത്തെത്തിയത്.

Read Also: ഇക്ക മാസാണ്, മാതൃകയാണ്; മമ്മൂട്ടിയുടെ വാക്കുകൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സിനിമ ഷൂട്ടിങ്ങുകളെല്ലാം നിർത്തിവച്ചിരിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ തന്റെ സമ്പാദ്യത്തിൽ നിന്ന് വീട്ടിലെയും നിർമാണ കമ്പനിയിലേയുമടക്കം ജോലിക്കാർക്ക് വരുന്ന മെയ് വരെയുള്ള മുൻകൂർ ശമ്പളം നടൻ പ്രകാശ് രാജ് നേരത്തെ മാതൃക കാണിച്ചിരുന്നു. കൊറോണയെത്തുടർന്ന് നിർത്തിവച്ചിരിക്കുന്ന തന്റെ മൂന്ന് സിനിമകളിൽ ദിവസവേതനത്തിൽ ജോലി ചെയ്തിരുന്നവർക്ക് പകുതി ശമ്പളമെങ്കിലും ലഭ്യമാക്കാനുള്ള വഴി കണ്ടെത്തിയെ‌ന്ന് പ്രകാശ് രാജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Advertisment

ഇതുകൊണ്ടൊന്നും തന്റെ ജോലി അവസാനിച്ചിട്ടില്ലെന്നും തുടർന്നും കഴ‌ിയുന്ന രീതിയിൽ ആവശ്യക്കാരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം കഴിയുന്നവരെല്ലാം ചുറ്റുമുള്ള അവശ്യക്കാരെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്‌തിരുന്നു. ആയിരം പേരെ എങ്കിലും താൻ സഹായിക്കുമെന്ന് പ്രകാശ് രാജ് പറഞ്ഞു. ഓരോരുത്തരും അവരവരുടെ വീടിനു അടുത്തുള്ള ഒരാളെ എങ്കിലും സഹായിക്കാൻ മുന്നോട്ടുവരണമെന്നും പ്രകാശ് രാജ് അഭ്യർത്ഥിച്ചു.

Corona Virus Corona Karthi Surya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: