രാജ്യം ഒറ്റക്കെട്ടായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേർന്നിരിക്കുകയാണ്. എല്ലാവരും തങ്ങളാൽ ആവുന്ന വിധം സർക്കാരിനൊപ്പം ചേർന്നു പ്രവർത്തിക്കുന്നുണ്ട്. കായിക താരങ്ങളും സിനിമാ താരങ്ങളും അടക്കം വലിയൊരു താരനിര കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ സഹായം നൽകുന്നുണ്ട്. താരങ്ങളെല്ലാം സാമ്പത്തിക സഹായം നൽകുമ്പോൾ ഒരുപടി കൂടി കടന്ന് സ്വന്തം ഓഫീസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകുകയാണ് ആരാധകരുടെ സ്വന്തം കിങ് ഖാൻ.
Read Also: ‘സിസ്റ്ററെ താങ്ക്സ് ഫോർ എവരിതിങ്’; കോവിഡ് മാറി ആഘോഷത്തോടെ വീട്ടിലേക്ക്
ക്വാറന്റൈൻ സൗകര്യങ്ങൾക്കായി നാലുനില ഓഫീസ് കെട്ടിടം വിട്ടുതരാമെന്ന് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും അറിയിച്ചു. മുംബൈയിലെ ഓഫീസ് കെട്ടിടമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകിയത്. ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഷാരൂഖ് ഖാന്റെയും ഗൗരിയുടെയും നല്ല മനസിനു മുൻസിപ്പൽ കോർപ്പറേഷൻ നന്ദി രേഖപ്പെടുത്തി. കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും വേണ്ടിയുള്ള ക്വാറന്റൈൻ സൗകര്യമാണ് ഇവിടെ ഒരുക്കുക. സാമൂഹ്യമാധ്യങ്ങളിൽ നിരവധി പേരാണ് ഇതിനെ പ്രകീർത്തിച്ച് രംഗത്തെത്തിയത്. നിമിഷങ്ങൾക്കകം ‘#SRKOfficeForQuarantine’ എന്ന ഹാഷ്‌ടാഗ് ട്രെൻഡിങ്ങായി.
കുട്ടി ഡാൻസേഴ്സിനിടയിലെ നടിയെ മനസിലായോ?
അതേസമയം, കോവിഡ്-19 നെ പ്രതിരോധിക്കാനായി നിരവധി പദ്ധതികളാണ് താരം മുന്നോട്ടുവച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉള്‍പ്പെടെ നാല് ദുരിതാശ്വാസ ഫണ്ടുകളിലേക്ക് താരം സംഭാവന നൽകും. പണത്തിനു പുറമേ മറ്റ് സഹായങ്ങളും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റെഡ് ചില്ലീസ് എന്റർടെയ്‌ൻമെന്റ്സ്, മീര്‍ ഫൗണ്ടേഷന്‍, റെഡ് ചില്ലീസ് വിഎഫ്എക്സ് തുടങ്ങി അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ വഴിയാണ് സഹായങ്ങള്‍ നല്‍കുന്നത്.