മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കനിഹ. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കെല്ലാം ഒപ്പം കനിഹ അഭിനയിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങൾ പങ്കുവയ്‌ക്കാൻ കനിഹ ഇന്ന് ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോടൊപ്പം ചേർന്നു. എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും അതുവഴി കോവിഡിനെ പ്രതിരാേധിക്കണമെന്നും ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന്റെ ഫെയ്‌സ്‌ബുക്ക് ലെെവിൽ താരം പറഞ്ഞു. ലോക്ക്ഡൗണ്‍ കാലഘട്ടം എങ്ങനെയാണ് ചെലവഴിക്കുന്നത് എന്നതിനെ കുറിച്ചും കുടുംബ വിശേഷങ്ങളും താരം പങ്കുവച്ചു.

കോവിഡ് പ്രതിരോധത്തിനു സംസ്ഥാന സർക്കാർ നടത്തുന്ന പ്രയത്‌നങ്ങളെ കനിഹ ശ്ലാഘിച്ചു. കോവിഡ് പ്രതിരോധത്തിൽ കേരളം മികച്ചുനിൽക്കുന്നതായി പറഞ്ഞ കനിഹ മുഖ്യമന്ത്രിയേയും ആരോഗ്യപ്രവർത്തകരേയും അഭിനന്ദിക്കാനും മറന്നില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് താരം ആവശ്യപ്പെട്ടു.

Read Also: ഒരു മാത്ര വെറുതേ നിനച്ചു പോയി

മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയ താരങ്ങൾക്കൊപ്പമുള്ള സിനിമകളെ കുറിച്ച് കനിഹ വാചാലയായി. താൻ അവസാനമായി അഭിനയിച്ച മലയാള സിനിമ മാമാങ്കത്തെ കുറിച്ചുള്ള വിശേഷങ്ങൾ താരം പങ്കുവച്ചു. മാമാങ്കമാണോ പഴശിരാജയാണോ തനിക്കു പ്രിയപ്പെട്ടത് എന്നു ചോദിച്ചാൽ അത് തീർച്ചയായും പഴശിരാജ തന്നെയായിരിക്കുമെന്നും കനിഹ പറഞ്ഞു. ആരാധകർ ആവശ്യപ്പെട്ടപ്പോൾ അവർക്കുവേണ്ടി പാട്ടുപാടാനും താരം മടിച്ചില്ല.

ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യം സംരക്ഷിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും നല്ല പുസ്‌തകങ്ങൾ വായിക്കാൻ സമയം കണ്ടെത്തുന്നുണ്ടെന്നും കനിഹ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook