കോവിഡ്-19 ബാധിച്ച ചലച്ചിത്ര താരങ്ങളും ഗായകരും: ഫോട്ടോ ഗാലറി

വിനോദ വ്യവസായ ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത് ആർക്കെല്ലാം

ചലച്ചിത്രവും സംഗീതവുമടക്കമുള്ള വിനോദ വ്യവസായ രംഗത്തുള്ള നിരവധി പേരെയാണ് കോവിഡ് -19 രോഗം ബാധിച്ചത്.  പ്രശസ്ത ചലച്ചിത്ര താരങ്ങളും ഗായകരും സംവിധായകരും നിർമാതാക്കളും അടക്കമുള്ളവരെ കോവിഡ് ബാധിച്ചിട്ടുണ്ട്.

കരീം മൊറാനി
കരീം മൊറാനി

ഏപ്രിൽ എട്ടിനാണ് ചലച്ചിത്ര നിർമാതാവ് കരീം മൊറാനിക്ക് കോവിഡ്-19 പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചത്. കരീം മൊറാനിയുടെ സഹോദരൻ അലി മൊറാനി ഈ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. “ശരിയാണ്, കരീമിന് കോവിഡ് പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.”- അലി മൊറാനി പറഞ്ഞു

ഷാസ മൊറാനിയും സോവ മൊറാനിയും

കരീം മൊറാനിയുടെ മക്കളായ ഷാസ മൊറാനി, സോവ മൊറാനി എന്നിവർക്കും കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചു. കരീം മൊറാനിക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനും ദിവസങ്ങൾക്ക് മുൻപാണിത്. ഒരാഴ്ചയോളം രോഗ ലക്ഷണങ്ങൾ കാണിക്കാതിരുന്ന തന്റെ മകൾ ഷാസ മൊറാനിക്ക് കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചെന്നാണ് അന്ന് കരൺ മൊറാനി പ്രതികരിച്ചത്. മകൾ സോവയെ രോഗലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് പരിശോധിക്കുകയായിരുന്നുവെന്നും കരീം മൊറാനി പറഞ്ഞിരുന്നു.

പൂരബ് കോഹ്ലി

നടനും മോഡലുമായ പൂരബ് കോഹ്ലിയും കുടുംബവും കോവിഡ് ബാധിതരാണെന്ന് അദ്ദേഹത്തിന്റെ ഡോക്ടറാണ് അറിയിച്ചത്. നിലവിൽ ലണ്ടനിലാണ് പൂരബിന്റെ കുടുംബം.

കനിക കപൂർ

കഴിഞ്ഞ മാസം ലണ്ടനിൽ നിന്ന് ലക്നോവിൽ തിരിച്ചെത്തിയ ശേഷമാണ് ഗായിക കനിക കപൂറിന് കോവിഡ് പോസിറ്റീവ് പരിശോധനാ ഫലം ലഭിച്ചത്. ആശുപത്രിയിൽ നിന്ന് പുറത്തുവന്ന ശേഷം കനിക വീട്ടിൽ ക്വാറന്റെെനിൽ കഴിയാൻ തീരുമാനിച്ചിരുന്നു.

 

View this post on Instagram

 

Two weeks ago my three-year old son, Jameson, and I are were showing symptoms of COVID-19. Fortunately, our primary care physician had access to tests and I tested positive. My family was already sheltering at home and we continued to do so for the last two weeks following the instruction of our doctor. Just a few days ago we were re-tested and are now thankfully negative. It is an absolute travesty and failure of our government to not make testing more widely accessible. This illness is serious and real. People need to know that the illness affects the young and old, healthy and unhealthy, rich and poor, and we must make testing free and more widely accessible to protect our children, our families, our friends and our communities. In an effort to support the healthcare professionals who are battling on the frontlines every day, I am donating $500,000 to the Temple University Hospital Emergency Fund in Philadelphia in honor of my mother, Judy Moore, who worked there for 18 years in the Cardiomyopathy and Heart Transplant Center. Additionally, I am donating $500,000 to the City of Los Angeles Mayor’s Emergency COVID-19 Crisis Fund. THANK YOU to all of our healthcare professionals and everyone in the world who are working so hard to protect our loved ones. You are our heroes! These next two weeks are crucial: please stay home. Please. Stay. Home.❤️

A post shared by P!NK (@pink) on

ഗ്രാമി പുരസ്കാര ജേതാവായ അമേരിക്കൻ ഗായിക പിങ്കിനും അവരുടെ മൂന്നു വയസ്സുള്ള മകനും കോവിഡ് ബാധി സ്ഥിരീകരിച്ചിരുന്നു. ഈ മാസം തുടക്കത്തിൽ തനിക്ക് കോവിഡ് ബാധ കണ്ടെത്തിയതായി വെളിപ്പെടുത്തിയ പിങ്ക്, രോഗ പ്രതിരോധത്തിനായുള്ള എമർജൻസി ഫണ്ടുകളിലേക്ക് ധനസഹായം നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഹോളിവുഡ് താര ദമ്പതികളായ ടോം ഹാങ്ക്സിനും റീറ്റാവിൽസണും ഓസ്ട്രേലിയയിൽ വച്ചാണ് കോവിഡ് ബാധിച്ചത്. എൽവിസ് പ്രെസ്ലിയെക്കുറിച്ചുള്ള ജീവചരിത്ര സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രോഗം ബാധിച്ചത്. ഇവർ ഇപ്പോൾ യുഎസിൽ തിരിച്ചെത്തിയതായാണ് റിപോർട്ട്.

നടൻ ഇദ്രിസ് എൽബയ്ക്കും ജീവിത പങ്കാളി സബ്രീന ധോവ്റിനും കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചിട്ടുണ്ട്.യുഎസിലെ ന്യൂ മെക്സികോയിൽ ക്വാറന്റെെനിൽ കഴിയുകയാണ് ഇരുവരും. സ്ട്രീമിങ് സേവനമായ ആപ്പിൾ ടിവി പ്ലസിൽ ഓപ്രാ വിൻഫ്രീക്ക് നൽകിയ ടെലഫോൺ അഭിമുഖത്തിൽ എൽബ ഇക്കാര്യങ്ങൾ പറയുകയും ചെയ്തിരുന്നു.

ക്രിസ്റ്റഫർ ഹിവിജു

ജനപ്രിയ സീരീസ് ഗെയിം ഓഫ് ത്രോൺസിലെ അഭിനേതാവായ ക്രിസ്റ്റഫർ ഹിവിജുവിന് മാർച്ചിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധ തടയാൻ മുൻകരുതലെടുക്കണമെന്ന് ഹിവിജു ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഓൾഗ കുറിലെങ്കോ

ജെയിംസ് ബോണ്ട് ചിത്രമായ ക്വാണ്ടം ഓഫ് സൊളിസിലൂടെ ശ്രദ്ധേയയായ ഉക്രയിൻ വംശജയായ ഫ്രഞ്ച് ചലച്ചിത്ര താരം ഓൾഗ കുറിലെങ്കോയ്ക്ക് മാർച്ചിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധയിൽ നിന്നും പൂർണമുക്തി നേടിയതായി അവർ അടുത്തിടെ അറിയിച്ചിരുന്നു.

Harvey Weinstein, ഹാര്‍വി വെയ്ന്‍സ്റ്റൈന്‍, Harvey Weinstein accusers,  Harvey Weinstein cases, , ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ മീടൂ കേസുകൾ, Harvey Weinstein guilty, ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ കുറ്റക്കാരൻ, Harvey Weinstein metoo,  Harvey Weinstein punishment, ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ ശിക്ഷഹാര്‍വി വെയ്ന്‍സ്റ്റൈന്‍ മീടൂ, Harvey Weinstein rape cases, ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ ബലാത്സംഗ കേസുകൾ, Mira Sorvino, മിറ സോർവിനോ, Zoe Brock, സോ ബ്രോക്ക്, Rose McGowan, റോസ് മക്  ഗോവൻ, Rosanna Arquette, റോസന്ന ആർക്വറ്റെ, Annabella Sciorra, അന്നബെല്ല ഷിയോറ, Harvey Weinstein news, ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ വാർത്തകൾ, Harvey Weinstein latest, ie malayalam, ഐഇ മലയാളം
ഹാർവി വെയിൻസ്റ്റെയിൻ

മീറ്റു വെളിപ്പെടുത്തലുകളെത്തുടർന്ന് ലെെംഗിക പീഡനക്കേസിൽ ജയിലിൽ കഴിയുന്നതിനിടെയാണ് മുൻ ചലച്ചിത്ര നിർമാതാവ് ഹാർവി വെയിൻസ്റ്റെയിന് കോവിഡ് സ്ഥിരീകരിച്ചത്. 68 വയസ്സാണ് വെയിൻസ്റ്റെയിന്.

ക്രിസ്റ്റഫർ ക്രോസ്

ഗ്രാമി പുരസ്കാര ജേതാവായ ക്രിസ്റ്റഫർ ക്രോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതായി വെളിപ്പെടുത്തിയത്.

ഡേബി മസാർ

ഗോഡ്ഫെല്ലാസ് പോലുള്ള സിനിമകളിലൂടെയും എന്റൊറാഷ് സീരീസിലൂടെയും ശ്രദ്ധിക്കപ്പെട്ട ഡേബി മസാർ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് രോഗവിവരം പങ്കുവച്ചത്.

ഡാനിയൽ ഡേ കിം

നടൻ ഡാനിയൽ ഡേ കിമ്മിന് കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞമാസം അവസാനമാണ്. കൊറോണ വ്യാപനം തുടങ്ങിയ സമയത്ത് ഏഷ്യൻ വംശജരെ മുൻവിധിയോടെ കാണുന്നതിനെതിരേ കിം വിമർശനമുന്നയിച്ചിരുന്നു.

ഗ്രെഗ് റികാറ്റ്

അമേരിക്കൻ നടൻ ഗ്രെഗ് റിക്കാറ്റിന് മാർച്ച് അവസാനത്തോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

ആരോൺ ട്വെയ്റ്റ്

നടനും ഗായകനുമായ ട്വെയ്റ്റ് മാർച്ച് 23 നാണ് കോവിഡ് രോഗബാധയുള്ളതായി അറിയിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് മുൻപുതന്നെ താൻ ക്വാറന്റെെനിലേക്ക് മാറിയിരുന്നതായും ട്വെയ്റ്റ് പറഞ്ഞിരുന്നു.

ഡേവിഡ് ബ്രയാൻ

ബോൺ ജോവി റോക്ക് ബാൻഡിന്റെ സ്ഥാപക അംഗങ്ങളിലൊരാളായ ഡേവിഡ് ബ്രയാനും കോവിഡ് ബാധിതരായ സെലിബ്രിറ്റികളുടെ പട്ടികയിലുൾപ്പെടുന്നു. നിലവിൽ ക്വാറന്റെെനിൽ കഴിയുകയാണ് ബ്രയാൻ.

റേച്ചൽ മാത്യൂസ്

ഫ്രോസൺ -2 ആനിമേഷൻ സിനിമയിൽ ഹണി മേറെൻ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയ റേച്ചൽ മാത്യൂസിനും കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് ബാധിച്ച് മരിച്ചവർ

കെൻ ഷിമുറ

ജപ്പാനിലെ മുതിർന്ന കോമിക് രചയിതാവ് കെൻ ഷിമുറ കോവിഡ് ബാധയെത്തുടർന്ന് മാർച്ച് 29ന് മരണപ്പെട്ടിരുന്നു. 70 വയസ്സായിരുന്നു.

ആൻഡ്ര്യൂ ജാക്ക്

സ്റ്റാർ വാർസ് താരം ആൻഡ്ര്യൂ ജാക്കും കോവിഡ് ബാധിച്ച് മരണപ്പെട്ടു. 76 വയസ്സായിരുന്നു.

അല്ലൻ ഗാർഫീൽഡ്

സ്വഭാവ നടനായിരുന്ന അലൻ ഗാർഫീൽഡും കോവിഡ് ബാധിച്ചാണ് മരിച്ചത്. 80 വയസ്സായിരുന്നു.

ജോൺ പ്രെെൻ

ഗായകനും ഗാനരചയിതാവുമായ ജോൺ പ്രെെൻ 73ാം വയസ്സിലാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ജേ ബെനെഡിക്ട്

ജെയിംസ് കാമറൂണിന്റെ സയൻസ് ഫിക്ഷൻ ചിത്രമായ ഏലിയൻസിലെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ജേ ബെനെഡിക്ടും കോവിഡ് ബാധിച്ച് മരിച്ചു. 85 വയസ്സായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Coronavirus celebrities affected by pandemic photo

Next Story
കോവിഡ് പ്രതിരോധം: കേരളത്തിനു കയ്യടിച്ച് നടി കനിഹ
The moderation of comments is automated and not cleared manually by malayalam.indianexpress.com