/indian-express-malayalam/media/media_files/2025/08/16/coolie-box-office-collection-2025-08-16-11-32-52.jpg)
Coolie Box Office Collection (Photo: IMDb)
Coolie box office collection Day 2: ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിക്കുകയാണ് സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത പുതിയ ചിത്രം 'കൂലി.' വ്യാഴാഴ്ച വേൾഡ് വൈഡ് റിലീസിനെത്തിയ ചിത്രം തമിഴ് സിനിമയിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കിയിരുന്നു.
ചിത്രം മൂന്നാം ദിവസത്തിലേക്കു കടക്കുമ്പോൾ ബോക്സ് ഓഫീസ് കളക്ഷനിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. വാര്യന്ത്യത്തോടെ കളക്ഷൻ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. 151 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യദിന വേൾഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷൻ. നിർമ്മാതാക്കൾ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
Also Read: കൂലി കൊളുത്തിയോ? അതോ പാളിയോ?
രണ്ടു ദിവസത്തിനുള്ളിൽ ചിത്രം ഇന്ത്യയിൽനിന്നു മാത്രം 118 കോടി രൂപ കളക്ഷൻ നേടിയതായി ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക്ക് റിപ്പോർട്ടു ചെയ്തു. ചിത്രത്തിന്റെ ആഗോള കളക്ഷൻ 200 കോടി പിന്നിട്ടതായാണ് സൂചന. വലിയ തിരക്കായിരുന്നു ഇന്നലെ തിയേറ്ററുകളിൽ അനുഭവപ്പെട്ടത്. രാവിലെ 63.86 ശതമാനവും വൈകീട്ട് 86.25 ശതമാനവും ഒക്യുപ്പൻസി നിരക്ക് ചിത്രം രേഖപ്പെടുത്തി. ചെന്നൈയിലും ബെംഗളൂരുവിലുമാണ് ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത്.
രണ്ടു നഗരങ്ങളിലും 80 ശതമാനത്തിലധികം സീറ്റുകളും നിറഞ്ഞിരുന്നതായാണ് റിപ്പോർട്ട്. ചെന്നൈയിൽ ഒക്യുപ്പൻസി നിരക്ക് 96.50 ശതമാനം വരെ എത്തിയിരുന്നു. അതേസമയം, ശനിയാഴ്ച പൂർത്തിയാകുന്നതോടെ കൂലിക്ക് 300 കോടി കളക്ഷൻ മറികടക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Also Read: ലിയോ വീണു, ഇനി കൂലി വാഴും; റെക്കോർഡ് തിരിത്തി രജനീകാന്ത് ചിത്രം
രജനീകാന്തിനൊപ്പം ആമിർ ഖാൻ, നാഗാർജുന, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ കൂലിയിൽ അണിനിരക്കുന്നുണ്ട്. സമ്മിശ്ര അഭിപ്രായങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ക്ലൈമാക്സ് അടക്കമുള്ള രംഗങ്ങൾ നിരാശപ്പെടുത്തിയെന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ പറയുന്നത്.
Read More: ടാസ്കിന് ഇടയിൽ വീണ് രേണുവിന് പരിക്ക്? ബിഗ് ബോസ് മെറ്റീരിയൽ അല്ലെന്ന വിമർശനം ശക്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us