scorecardresearch

ദാറ്റ് ഈസ് റോങ്ങ്, നിങ്ങൾക്ക് അതിനുള്ള അധികാരമില്ല; ആറാട്ടണ്ണനെ കൊണ്ട് മാപ്പു പറയിപ്പിച്ച് ബാല

മോഹൻലാലിനെ മോശമായി പരാമർശിച്ചുകൊണ്ടുള്ള സന്തോഷ് വർക്കിയുടെ വീഡിയോ ഏറെ ചർച്ചയായിരുന്നു

മോഹൻലാലിനെ മോശമായി പരാമർശിച്ചുകൊണ്ടുള്ള സന്തോഷ് വർക്കിയുടെ വീഡിയോ ഏറെ ചർച്ചയായിരുന്നു

author-image
Entertainment Desk
New Update
Aaraattu Annan | Santhosh Varkey | Mohanlal | Bala | ആറാട്ട് അണ്ണൻ| ബാല

സന്തോഷ് വർക്കിയും ബാലയും

'മോഹൻലാൽ ആറാടുകയാണ്' എന്ന ഒറ്റ ഡയലോഗ് കൊണ്ട് വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി, സോഷ്യൽ മീഡിയയുടെ സ്വന്തം ആറാട്ടണ്ണൻ. സിനിമ റിവ്യൂകളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ സ്ഥിരമായി കാണാറുള്ളൊരു മുഖമാണ് സന്തോഷ് വർക്കി ഇന്ന്. സന്തോഷ് വർക്കി പണം വാങ്ങി സിനിമകളെ തകർക്കാനായി നെഗറ്റീവ് റിവ്യൂ നൽകുന്നു എന്ന ആരോപണവും സമീപകാലത്ത് ഉയർന്നിരുന്നു. 'വിത്തിന്‍ സെക്കന്‍ഡ്‌സ്' എന്ന സിനിമയുടെ റിവ്യൂവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് സന്തോഷിന് മർദ്ദനവും ഏറ്റിരുന്നു.

Advertisment

അടുത്തിടെ മോഹൻലാലിനെ മോശമായി പരാമർശിച്ചുകൊണ്ടുള്ള സന്തോഷ് വർക്കിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മോഹൻലാൽ എന്ന നടനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ളതായിരുന്നു സന്തോഷ് വർക്കിയുടെ വീഡിയോ. ആ വീഡിയോയുടെ പേരിൽ സന്തോഷ് വർക്കിയെ കൊണ്ടു പരസ്യമായി മാപ്പു പറയിപ്പിച്ചിരിക്കുകയാണ് നടൻ ബാല.

"സാധാരണ സംസാരിക്കുന്ന രീതിയിലല്ല. എനിക്കൊരു വിഷമമുണ്ടായിരുന്നു. എന്റെ വീട്ടിലേക്ക് എന്നെ തേടി വന്ന സന്തോഷ് വർക്കി ഇവിടെയുണ്ട്. ഈ വീഡിയോ എടുക്കുന്നതിനു മുൻപ് സന്തോഷ് എന്നോട് കുറേ കാര്യങ്ങൾ ഓപ്പൺ ആയി സംസാരിച്ചിരുന്നു. ചില കാര്യങ്ങൾ പ്രേക്ഷകരോട് പറയേണ്ടത് എന്റെ കടമയാണ്," എന്ന മുഖവുരയോടെയാണ് ബാല വീഡിയോ ആരംഭിക്കുന്നത്.

'സിനിമയെ കുറിച്ചോ നടനെ കുറിച്ചോ സംസാരിക്കാം, പക്ഷേ ഒരു നടന്റെ വ്യക്തിപരമായ ജീവിതത്തെ കുറിച്ചു പറയാൻ നിങ്ങൾക്ക് അധികാരമില്ല. അത് തെറ്റാണോ?' എന്ന ബാലയുടെ ചോദ്യത്തിന് ചെയ്തത് തെറ്റാണെന്ന് സന്തോഷ് വർക്കി സമ്മതിക്കുന്നതും വീഡിയോയിൽ കാണാം.

Advertisment

മോഹൻലാലിനോടും ഭാര്യ സുചിത്രയോടും ആരാധകരോടും മോശം പരാമർശങ്ങളുടെ പേരിൽ സന്തോഷ് വർക്കി മാപ്പു പറയുകയും ചെയ്തു.

മലയാളത്തിലെ ഒരു നടിയെ സന്തോഷ് വർക്കി ബോഡി ഷെയ്മിങ് നടത്തിയ കാര്യവും ബാല വീഡിയോയിൽ തോദ്യം ചെയ്യുന്നുണ്ട്. സ്വന്തം കുടുംബത്തിലുള്ള ആളിനാണ് ഈ അനുഭവമെങ്കിൽ വെറുതെ ഇരിക്കുമോയെന്നാണ് ബാല സന്തോഷിനോട് ചോദിക്കുന്നത്. ചെയ്തത് തെറ്റാണെന്നു സമ്മതിച്ച സന്തോഷ് വർക്കി പരസ്യമായി മാപ്പു പറയുകയും ചെയ്തു.

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: