/indian-express-malayalam/media/media_files/uploads/2019/07/netflix.jpg)
ഫയൽ ഫൊട്ടോ/ നെറ്റ്ഫ്ലിക്സ്
കൊവിഡ് മഹാമാരിക്ക് ശേഷം ഒടിടി പ്ലാറ്റ്‌ഫേമുകളെ ഇരുകൈകളും നീട്ടിയാണ് ഇന്ത്യൻ പ്രേക്ഷകർ സ്വീകരിച്ചത്. കാഴ്ചക്കാർ കുതിച്ചുയരാൻ തുടങ്ങിയതോടെ ഇന്ത്യയിലെ പ്രാദേശിക സിനിമകൾക്കും സീരീസുകൾക്കൂം കൂടുതൽ മുൻഗണ നൽകാനും വിദേശ ഒടിടി പ്ലാറ്റ്‌ഫേമുകൾ മുൻകൈയെടുത്തു.
തീയേറ്ററിൽ പരാജയമായ ചിത്രങ്ങൾപോലും ഒടിടിയിൽ വിജയിക്കുന്നത് കണ്ടിട്ടുണ്ട്. ഇപ്പോഴിതാ, റിലീസുചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും വിവാദങ്ങൾ കെട്ടടങ്ങാത്ത ബോളിവുഡ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ എക്കാലത്തെയും റെക്കോർഡ് വ്യൂവർഷിപ്പ് നേടിയെന്ന കണക്കുകളാണ് പുറത്തു വരുന്നത്.
രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത ചിത്രമായ അനിമലാണ് നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് സ്ട്രീമിങ്ങ് തുടരുന്നത്. തിയേറ്ററിൽ 900 കോടിക്ക് മുകളിൽ നേടിയ ചിത്രം ജനുവരി 26നാണ് നെറ്റഫ്ലിക്സിൽ എത്തിയത്. തിയേറ്ററിലെ വിജയം ആവർത്തിച്ച്, രണ്ടാഴ്ചയ്ക്കുള്ളിൽ റെക്കോർഡ് വ്യൂവർഷിപ്പാണ് ചിത്രം നേടിയത്.
/indian-express-malayalam/media/media_files/r1xV5FrYzmB6RsICeJ79.jpg)
എറ്റവും കൂടുതൽ സമയം കണ്ട സിനമയായി മാറിയ അനിമൽ, രണ്ടാഴ്ചയോളം ഇതേ റെക്കോർഡ് തുടർന്നു. 39.3 ദശലക്ഷം മണിക്കൂർ വ്യൂവർഷിപ്പ് ചിത്രം നേടിയതായാണ് റിപ്പോർട്ട്.
/indian-express-malayalam/media/post_attachments/c39954e7-eb8.png)
അടുത്തിടെ പുറത്തിറങ്ങിയ പാൻ ഇന്ത്യൻ ചിത്രമായ സലാറിന്റെ റെക്കോർഡ് മറികടന്നാണ് അനിമലിന്റെ നേട്ടം. ആർആർആർ, ജവാൻ തുടങ്ങിയ ചിത്രങ്ങൾ 25.5 മില്യൺ വ്യൂവർഷിപ്പ്, യഥാക്രമം 10, 11 ദിവസങ്ങളിൽ നേടിയിരുന്നു. ലോകത്തിലെ 3-ാമത്തെ ഇംഗ്ലീഷ് ഇതരഭാഷ ചിത്രമെന്ന റെക്കോർഡും ഇതോടെ അനിമൽ സ്വന്തമാക്കി.
Read More Entertainment Stories Here
- വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്കോ? പ്രസ്താവന പുറത്ത്
- ലോക മഹാത്ഭുതം ഏഴെന്നാണ് പഠിച്ചത്, എട്ടാമത്തേത് മമ്മൂട്ടി: നിസ്താര് സേട്ട്
- അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല: എലിസബത്തിന്റെ കുറിപ്പ് വൈറൽ
- നിന്റെ ഹൃദയത്തോടും ആത്മാവിനോടും പ്രണയമാണ്'; കാൻസർ അതിജീവിതയായ ഭാര്യയെ പിന്തുണച്ച് നടൻ ആയുഷ്മാൻ ഖുറാന
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
- ബിജു പൗലോസിന്റെ തിരിച്ചുവരവ് നിവിൻ ആരാധകരെ ത്രില്ലടിപ്പിക്കുന്നത് എന്തുകൊണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us