scorecardresearch
Latest News

100 രൂപ മാറ്റി വെച്ചവരുടെ ശ്രദ്ധയ്ക്ക്: മിയ ഖലീഫ മലയാളത്തിലേക്ക് ഇല്ല

ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിയയുടെ പ്രതിനിധികള്‍

100 രൂപ മാറ്റി വെച്ചവരുടെ ശ്രദ്ധയ്ക്ക്: മിയ ഖലീഫ മലയാളത്തിലേക്ക് ഇല്ല

ലോകത്തെ ആവേശം കൊള്ളിച്ച പോൺ താരം മിയ ഖലീഫ മലയാളത്തിലേക്കെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായത്. ഒമർ ലുലു സംവിധാനം ചെയ്‌ത ഹിറ്റ് ചിത്രം ചങ്ക്സിന്റെ രണ്ടാം ഭാഗത്തിലായിരിക്കും മിയ മലയാളികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുക എന്നായിരുന്നു വാര്‍ത്ത. വാർത്ത ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിയയുടെ പ്രതിനിധികള്‍.

ഒരു ഇന്ത്യന്‍ ചിത്രത്തിലും ഭാഗമാകുന്നില്ലെന്ന് മിയയുടെ വക്താവിനെ ഉദ്ദരിച്ച് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വെറുതെ വന്നു പോകുന്ന വേഷത്തിലായിരിക്കില്ല മിയയെന്നും ക്യാരക്‌റ്റർ റോളിലായിരിക്കും താരമെത്തുകയെന്നും സംവിധായകൻ ഒമർ ലുലു പറഞ്ഞിരുന്നു. ചങ്ക്സ് 2: ദി കൺക്ലൂഷൻ എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നും സ്ഥിരീകരണം ഉണ്ടായിരുന്നു. നിലവില്‍ പോണ്‍ ചിത്രത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന മിയ ഒരു മാധ്യമപ്രവര്‍ത്തകയായാണ് ജോലി ചെയ്യുന്നത്.

ചങ്സിലെ ആദ്യഭാഗത്തിലെ നായിക ഹണി റോസ് തന്നെയാവും രണ്ടാം ഭാഗത്തിലും നായിക. എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ച് തീരുമാനമായിട്ടില്ല.

ഒരു അഡാര്‍ ലവ് ആണ് ഒമറിന്റെ അടുത്ത ചിത്രം. ഇതിന്റെ ഷൂട്ടിങ് ഡിസംബര്‍ 14ന് ആരംഭിക്കും. വിഷുവിനാണ് റിലീസ്. ഇതിനു ശേഷമാകും ചങ്ക്സ് 2ന്റെ ചിത്രീകരണം ആരംഭിക്കുക.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Confirmed mia khalifa is not making her mollywood debut