scorecardresearch

അനീഷിന് സർപ്രൈസായി 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ്; പ്രഖ്യാപിച്ച് ബിഗ് ബോസ് സ്പോൺസർ

ബിഗ് ബോസ് മലയാളം ഏഴാം സീസണിന്റെ ഫസ്റ്റ് റണ്ണറപ്പായ അനീഷിന് സർപ്രൈസ് ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെ

ബിഗ് ബോസ് മലയാളം ഏഴാം സീസണിന്റെ ഫസ്റ്റ് റണ്ണറപ്പായ അനീഷിന് സർപ്രൈസ് ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aneesh Confident price 10 lakhs

ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ടൈറ്റിൽ ട്രോഫി അനുമോൾക്ക് സ്വന്തമായെങ്കിലും, ഷോയുടെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട അധ്യായമാണ് അനീഷിന്റെ യാത്ര.  ആദ്യമായി ഫിനാലെയിൽ എത്തുകയും ഫസ്റ്റ് റണ്ണറപ്പ് ആകുകയും ചെയ്ത 'കോമണർ' എന്ന റെക്കോർഡ് കൂടിയാണ് അനീഷ് സ്വന്തമാക്കിയത്. ലക്ഷകണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയാണ് അനീഷ് ബിഗ് ബോസിൽ നിന്നും മടങ്ങുന്നത്. 

Advertisment

Also Read: കാറ്റേ, എന്നെ ലോകത്തിൻ്റെ അറ്റത്തേക്ക് കൊണ്ടുപോകൂ; സാരി ചിത്രങ്ങളുമായി രജിഷ

ബിഗ് ബോസ് ഫസ്റ്റ് റണ്ണറപ്പായി തിരിച്ചിറങ്ങിയ അനീഷിനെ കാത്ത് ആരാധകരുടെ നിറഞ്ഞ സ്നേഹം മാത്രമല്ല, വിലപ്പെട്ടതും ആകർഷകവുമായ നിരവധി സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ടായിരുന്നു. ബിഗ് ബോസിലെ അനീഷിന്റെ ശ്രദ്ധേയമായ പ്രകടനവും ജനപിന്തുണയും കണക്കിലെടുത്ത്, ഷോയുടെ പ്രധാന സ്പോൺസർമാരിൽ ഒരാളായ മൈജി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഗൃഹോപകരണങ്ങളും അനീഷിന് സമ്മാനമായി പ്രഖ്യാപിച്ചു. 

Also Read:  മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ദിലീപിന്റെയും നായിക; 223 കോടിയുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?

Advertisment

ഇപ്പോഴിതാ, ബിഗ് ബോസിന്റെ പ്രധാന സ്പോൺസറായ കോൺഫിഡന്റ് ഗ്രൂപ്പ് 10 ലക്ഷം രൂപ കൂടി അനീഷിന് സർപ്രൈസ് ഗിഫ്റ്റായി​  നൽകുകയാണ്. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി ജെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

Also Read:  ദേ, പപ്പയുടെ ബിൽഡിംഗ് എന്ന് മക്കളോട് പറയാമല്ലോ; ദുബായിൽ ഷാരൂഖിന്റെ പേരിൽ 4000 കോടിയുടെ പ്രോപ്പർട്ടി

ഫിനാലെ വേദിയിൽ വച്ച്,  സർപ്രൈസ് സമ്മാനമായി, ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുന്ന ഗ്യാലക്സി ഫോൾഡ് 7 (Galaxy Z fold 7 )  മൊബൈൽ ഫോണും അനീഷിന് ലഭിച്ചിരുന്നു.

Also Read: Kaantha Review: ആരും കയ്യടിക്കും ഈ നടിപ്പിൻ ചക്രവർത്തിയ്ക്ക്; ദുൽഖറിന്റെ കരിയർ ബെസ്റ്റ് പ്രകടനം, 'കാന്ത' റിവ്യൂ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: