Mollywood Actor Captain Raju Passes Away in Kochi: പകരക്കാരനില്ലാത്ത സവിശേഷ വ്യക്തിത്വമായി മലയാള സിനിമയുടെ അരങ്ങൊഴിയുന്ന ക്യാപ്റ്റൻ രാജുവിന് ആദരാജ്ഞലികൾ അർപ്പിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരങ്ങൾ. മൂത്ത ജ്യേഷ്ഠനെ പോലെയോ സുഹൃത്തിനെ പോലെയോ ഒക്കെ താരങ്ങളുടെ ജീവിതത്തോട് ചേർന്നു നിന്ന വ്യക്തിയായിരുന്നു ക്യാപ്റ്റൻ രാജു എന്ന മലയാള സിനിമയുടെ ‘രാജുച്ചായൻ’.
നടൻ ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ മലയാളത്തിന്റെ താര സംഘടനയായ അസോസിയേഷന് ഓഫ് മലയാളം മൂവീ ആര്‍ട്ടിസ്റ്റ്സ് (എ എം എം എ) അനുശോചിച്ചു. വില്ലൻ വേഷങ്ങൾക്ക് പുതുമാനം നൽകിയ കലാകാരനായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിലായി 500 ലധികം സിനിമകളിൽ അഭിനയിച്ച ക്യാപ്റ്റൻ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണ്. അമ്മയുടെ എല്ലാ പ്രവർത്തനങ്ങളിലും ക്യാപ്റ്റൻ രാജു സജീവമായിരുന്നു. താനുമായി വളരെ അടുത്ത വ്യക്തി ബന്ധം സൂക്ഷിച്ചിരുന്ന നടൻ ആയിരുന്നു എന്നും അമ്മ പ്രസിഡണ്ട് മോഹൻലാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അഭിനയമികവും ആകാരസൗഷ്ഠവും കൊണ്ട് ശ്രദ്ധേയനായ വ്യക്തിത്വമാണ് ക്യാപ്റ്റൻ രാജുവെന്ന് മമ്മൂട്ടി അനുസ്മരിച്ചു,” അദ്ദേഹത്തിന്റെ രൂപഭംഗിയും അഭിനയചാരുതയും തന്നെയാണ് മലയാളത്തിനു പുറമെ അന്യഭാഷാചിത്രങ്ങളിലും നല്ല അവസരങ്ങൾ നൽകിയത്. അഭിനയമികവും ആകാരസൗഷ്ഠവും ഒത്തിണങ്ങിയ അതുപോലെ ഒരു വ്യക്തിത്വം അന്നും ഇന്നും വേറെയില്ല. മാസ്റ്റർപീസ് എന്ന ചിത്രത്തിലാണ് അവസാനം ഞങ്ങളൊന്നിച്ച് അഭിനയിച്ചത്. ആവനാഴി, ഒരു വടക്കൻ വീരഗാഥ പോലുള്ള പ്രധാനപ്പെട്ട സിനിമകളിലും ഒന്നിച്ച് അഭിനയിക്കാനായി. തീർച്ചയായും മലയാളസിനിമാലോകത്തിന് ഈ വിയോഗം ഒരു നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.” ഹോസ്പിറ്റലിൽ എത്തി ക്യാപ്റ്റന്‍ ആദരാജ്ഞലി അർപ്പിക്കുന്നതിനിടയിൽ മമ്മൂട്ടി മാധ്യമങ്ങളോട് സംസാരിച്ചു.
“ലാലൂ…. രാജുച്ചായനാ” പ്രിയപ്പെട്ട രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയുമായിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ രാജു ഇനി ഓർമ്മകളിൽ മാത്രം. ആദരാഞ്ജലികൾ പ്രിയ രാജുവേട്ടാ…,” ജ്യേഷ്ഠസഹോദരനെ പോലെ കരുതിയ ക്യാപ്റ്റൻ രാജുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ കുറിച്ചതിങ്ങനെ.
“മുതിര്‍ന്ന ഒരു ജ്യേഷ്ഠനെ ഞാന്‍ അദ്ദേഹത്തില്‍ കണ്ടു. മലയാളസിനിമയിലെ ക്യാപ്റ്റന്‍
സല്യൂട്ട്…”, ‘ദയ’ എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കു വച്ച് കൊണ്ട് നടി മഞ്ജു വാര്യര്‍ പറഞ്ഞു
“രാജു അച്ചായന് നിത്യശാന്തി നേരുന്നു, എല്ലാ ഓർമകൾക്കും നന്ദി. താങ്കളെ അറിയാനും കൂടെ ജോലി ചെയ്യാനും സാധിച്ചത് അനുഗ്രഹമായി കരുതുന്നു,” പൃഥിരാജ് കുറിക്കുന്നു.
നിവിൻ പോളി, ഗീതുമോഹൻ ദാസ്, റസൂൽ പൂക്കുട്ടി എന്നിവരും ക്യാപ്റ്റന്‍ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.
Read more: വിട, ക്യാപ്റ്റന്‍
RIP #CaptainRaju sir. Will always remember Pavanayi fondly. Thank you for the memories. We will miss you! pic.twitter.com/saOOpccK6f
— Nivin Pauly (@NivinOfficial) September 17, 2018
RIP Malayalam Film Actor #CaptainRaju I will never forget the time that I spend with you, enormous number of films you lived as real life charector etched in our memory…
— resul pookutty (@resulp) September 17, 2018
Read more: നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു; സംസ്കാരം പിന്നീട്