ദുൽഖർ സൽമാൻ- അമൽ നീരദ് കൂട്ടുകെട്ടിലൊരുങ്ങുന്ന കോമ്രേഡ് ഇൻ അമേരിക്കയുടെ പുതിയ പോസ്റ്ററെത്തി. ചിത്രത്തിന്റെ സംഗീതത്തിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞുളള ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയൊരു പോസ്റ്റർ ദുൽഖർ പങ്ക് വെച്ചിരിക്കുന്നത്. ദുൽഖറും നായികയുമാണ് പോസ്റ്ററിലുളളത്. പ്രണയത്തിന് വേണ്ടി നിങ്ങൾ എത്ര ദൂരം സഞ്ചരിക്കുമെന്ന ചോദ്യവും പോസ്റ്ററിലുണ്ട്.

CIA< Dulquer Salmaan

ചിത്രത്തിൽ പാലാക്കാരനായ എസ്എഫ്ഐകാരന്‍ ആയിട്ടാണ് ദുൽഖർ എത്തുന്നതെന്നാണ് സൂചന

cia, dulquer salman, dulqar salman, comrade in america, amal neerad film

അജി മാത്യു എന്നാണ് ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്. കോട്ടയത്തെ പാലായിൽ നിന്ന് അമേരിക്കയിലെത്തുന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം. പുതുമുഖമായ കാർത്തികയാണ് ദുൽഖറിന്റെ നായിക. പ്രശസ്‌ത ഛായാഗ്രാഹകൻ സി.കെ.മുരളീധരന്റെ മകളാണ് കാർത്തിക. സൗബിൻ ഷാഹിർ, ജോൺ വിജയ്, ജിനു ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

സിഐഎയുടെ ഷൂട്ടിങ്ങിനിടെ. ചിത്രം: ഫെയ്സ്ബുക്ക്

സിഐഎയുടെ ഷൂട്ടിങ്ങിനിടെ. ചിത്രം: ഫെയ്സ്ബുക്ക്

ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. അമലിന്റെ സഹായി ആയിരുന്ന രണദിവെയാണ് ഛായാഗ്രാഹണം നിർവഹിച്ചത്. ഷിബിൻ ഫ്രാൻസ് ആണ് തിരക്കഥ എഴുതിയത്. അമൽ നീരദും അൻവർ റഷീദും ചേർന്നാണ് നിർമാണം. ഈ വർഷം തന്നെ സിഐഎ തീയറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ