കോവിഡ് ബാധിച്ച് മരിച്ച സംഗീത സംവിധായകൻ ശ്രാവൺ കുംഭ മേളയിൽ പങ്കെടുത്തിരുന്നതായി മകൻ സഞ്ജീവ്

ഹിന്ദി സിനിമയില്‍ ആര്‍ഡി ബര്‍മന്‍-എസ്ഡി ബര്‍മന്‍-ബപ്പി ലഹ്റി കാലഘട്ടത്തിന് ശേഷം ഞെട്ടിച്ച സംഗീത സംവിധായകരായിരുന്നു നദീമും ശ്രാവണും

Shravan Rathod dead, Shravan rathod, nadeem Shravan, Covid-19, coronavirus, Shravan rathod passes away, Shravan Rathod, Shravan dead, Shravan death, Shravan dies

കോവിഡ് ബാധിച്ച് മരിച്ച പ്രമുഖ ബോളിവിഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡിന് ആദരാഞ്ജലികളർപ്പിച്ച് സിനിമ-സംഗീത ലോകം. കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് മരണം സംഭവിച്ചത്. 66 വയസായിരുന്നു.

ശ്രാവണും ഭാര്യയും കുംഭമേളയിൽ പങ്കെടുത്തശേഷം ഏതാനും ദിവസം മുൻപാണ് തിരിച്ചെത്തിയതെന്ന് മകൻ സഞ്ജീവ് ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനേടു പറഞ്ഞു. പിന്നീടാണ് ഇരുവർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

മാഹിമിലെ എസ്എല്‍ റഹേജ ആശുപത്രിയിലാണ് ശ്രാവണ്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. മകനും സംഗീത സംവിധായകനുമായ സഞ്ജീവ് റാത്തോഡാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. പിതാവിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് സഞ്ജീവ് ട്വിറ്ററില്‍ കുറിച്ചു.

“നദീം-ശ്രാവണ്‍ 90കളില്‍ വലിയ ഹിറ്റുകള്‍ തന്നു. കോവിഡ് പലരുടെയും ജീവന്‍ അപഹരിക്കുകയാണ്. ഇതെന്ന് അവസാനിക്കുമെന്ന് അറിയില്ല,” സംഗീത സംവിധായകനും ഗായകനുമായ സലീം മെര്‍ച്ചന്റ് പറഞ്ഞു.

ഗായിക ശ്രേയ ഘോഷാലും ശ്രാവണിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. “ബോളിവുഡിന് വലിയ നഷ്ടമാണ്. വളരെ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം,” ശ്രേയ പറഞ്ഞു.

“ഇതിഹാസ സംഗീതസംവിധായകനായ ശ്രാവൺ ജിയുടെ നിര്യാണത്തിൽ ദുഃഖിതനാണ്… അദ്ദേഹം അവിശ്വസനീയമായ ഒരു സംഗീതജ്ഞൻ മാത്രമല്ല, എറെ സ്നേഹമുള്ള ഒരു ആത്മാവിന്റേയും മനോഹരമായൊരു ഹൃദയത്തേന്റേയും ഉടമയായിരുന്നു. അദ്ദേഹം സമാധാനത്തോടെ വിശ്രമിക്കട്ടെ,” ഗായകൻ അദ്‌നാൻ സാമി കുറിച്ചു.

ഹിന്ദി സിനിമയില്‍ ആര്‍ഡി ബര്‍മന്‍-എസ്ഡി ബര്‍മന്‍-ബപ്പി ലഹ്റി കാലഘട്ടത്തിന് ശേഷം ഞെട്ടിച്ച സംഗീത സംവിധായകരായിരുന്നു നദീമും ശ്രാവണും. ബോളിവുഡിലെ വമ്പൻ ഹിറ്റായ ‘ആഷിഖി’യുടെ വിജയത്തോടെയാണ്​ ഈ സഖ്യം ഹിന്ദി ചലച്ചിത്രലോകത്ത്​ നിലയുറപ്പിച്ചത്​. ഗായകൻ കുമാർ സാനുവിന്‍റെ തകർപ്പൻ ഹിറ്റുകളിലേറെയും നദീം-ശ്രാവൺ കൂട്ടുകെട്ടിലൂടെയായിരുന്നു. 1990കളില്‍ കുമാര്‍ സാനു, ഉദിത് നാരായണ്‍, അല്‍കാ യാഗ്നിക്ക് എന്നിവരെ സൂപ്പര്‍ ഗായകരുടെ നിരയിലേക്ക് ഉയര്‍ത്തി കൊണ്ടുവന്നത് ഇവരുടെ സംഗീതമാണ്. 

സാജൻ, ഫൂൽ ഔർ കാണ്ടെ, രാജാ ഹിന്ദുസ്​ഥാനി, ദിൽ ഹേ കി മാൻതാ നഹീ, ഹം ഹേ രഹി പ്യാർ കേ, സഡക്​, ദീവാന, പർദേസ്​, കസൂർ, രാസ്​, ബർസാത്​ തുടങ്ങിയ സിനിമകളിലെ എക്കാലത്തേയും ഹിറ്റായ നിരവധി ഗാനങ്ങൾക്കാണ്​ നദീം-ശ്രാവൺ സംഗീതമൊരുക്കിയത്​. തൊണ്ണൂറുകളിൽ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള സംഗീത സംവിധായകരായിരുന്നു ഇവർ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Composer shravan rathod of nadeem shravan fame dies due to covid 19 complications bollywood celebs pay tribute

Next Story
അമ്മൂമ്മ സിംഗിളാണോ?; കൊച്ചുമോൾക്കൊപ്പം കളിപറഞ്ഞു മല്ലിക, വീഡിയോPoornima Indrajith, Mallika Sukumaran, Nakshathra Indrajith, Prarthana Indrajith, Mallika Sukumaran videos, Nakshathra Indrajith photos, Prarthana Indrajith songs, Poornima Indrajith, നക്ഷത്ര ഇന്ദ്രജിത്ത്, മല്ലിക സുകുമാരൻ, പൂർണിമ ഇന്ദ്രജിത്ത്, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com